ദുബായ് : ടി20 ലോകകപ്പ് യോഗ്യത ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു നെതര്‍ലന്‍ഡ്സ്. സെമിയിൽ അയര്‍ലന്‍ഡിനെ 21 റണ്‍സിനാണു തോൽപ്പിച്ചത്. ദുബായില്‍ നടന്ന പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നെതര്‍ലന്‍ഡ്സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അയര്‍ലന്‍ഡിന് സ്കോർ മറികടക്കാൻ സാധിച്ചില്ല. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ സാധിച്ചൊള്ളു. യാന്‍ ടെന്‍ഡൊഷാറ്റെ (25 പന്തില്‍ 43),ബെന്‍ കൂപ്പര്‍ (37), വാന്‍ ഡെര്‍ മെര്‍വ് (16 പന്തില്‍ 25) എന്നിവർ നെതര്‍ലന്‍ഡ്സിനെ മികച്ച സ്കോറിലേക്ക് എത്താൻ സാഹയിച്ചു.അയർലൻഡിനു വേണ്ടി ക്രെയ്ഗ് യംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി. 29 റണ്‍സ് നേടിയ പോള്‍ സ്റ്റിര്‍ലിങ്ങാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്കോറര്‍. നെതർലാൻഡ്സിനു വേണ്ടി വാന്‍ഡര്‍ മെര്‍വ്, ഫ്രഡ് ക്ലാസന് എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു.
Also read : ദേവ്ധർ ട്രോഫിയിലെ രണ്ടാം മത്സരത്തിൽ ‘ഇന്ത്യ സി’ക്ക് കൂറ്റൻ ജയം
Post Your Comments