കോട്ടയം : കേരളം കോൺഗ്രസിലെ ജോസ് പക്ഷത്തിന് കനത്ത തിരിച്ചടി. ജോസ് കെ മാണിയെ ചെയർമാനാക്കിയ തീരുമാനത്തിൽ സ്റ്റേ തുടരും. ജോസ് കെ മാണി നൽകിയ അപ്പീൽ കട്ടപ്പന സബ് കോടതി തള്ളി. അടിയന്തരമായി ഈ കേസില്‍ ഇടപെടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.
കേരള കോണ്‍ഗ്രസ് ഭരണഘടനയുടെ വിജയമാണെന്ന് പിജെ ജോസഫ് ഗ്രൂപ്പ് നേതാക്കള്‍. ജോസ് കെ മാണി അഹങ്കാരം വെടിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകരുടെ താത്പര്യം മനസിലാക്കണം. പിജെ ജോസഫിന്റെ നേതൃത്വത്തെ അംഗീകരിക്കാന്‍ തയ്യാറാകണമെന്നു ജോസഫ് വിഭാഗം നേതാവ് എംജെ ജേക്കബ് പ്രതികരിച്ചു. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തുള്ള ബദല്‍ സംസ്ഥാന കമ്മിറ്റി നിയമവിരുദ്ധമാണെന്നും, കമ്മിറ്റിയില്‍ പങ്കെടുത്തത് വ്യാജ അംഗങ്ങളെന്നുമുള്ള ജോസഫ് പക്ഷത്തിന്റെ വാദം അംഗീകരിച്ചാണ് ഇടുക്കി കോടതി സ്റ്റേ നല്‍കിയത്. ഇതിനെതിരെയാണ് ജോസ് കെ മാണി കട്ടപ്പന കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
Also read : വിമത എംഎൽഎ മാരെ അനുനയിപ്പിക്കാൻ മലേഷ്യൻ ടൂർ: കുമാരസ്വാമിയുടെ തന്ത്രത്തിന് തിരിച്ചടി
അതേസമയം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ജോസ്.കെ മാണി. യഥാര്‍ത്ഥ കേരളകോണ്‍ഗ്രസ് ഏതാണെന്നും ചിഹ്നം ആര്‍ക്ക് കൊടുക്കണമെന്നും തീരുമാനിക്കുന്നത് ഇലക്ഷന് കമ്മിഷനാണു. എല്ലാ രേഖകളും കമ്മിഷന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജോസ്.കെ മാണി പറഞ്ഞു.
Post Your Comments