തിരുവനന്തപുരം: സംസ്‌ഥാനത്തെ ദേവസ്വം ബോര്‍ഡുകളിലെ നിയമനത്തിനു സാമ്പത്തിക സംവരണം പ്രാബല്യത്തില്‍. സാമ്പത്തിക പിന്നാക്കാവസ്‌ഥയുടെ സംസ്‌ഥാന മാനദണ്ഡം നിലവില്‍ വരാത്തതിനാല്‍ ബോര്‍ഡിനു സ്വന്തമായി മാനദണ്ഡം തയാറാക്കേണ്ടി വന്നെന്നു ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം. രാജഗോപാലന്‍ നായര്‍ അറിയിച്ചു. സംസ്‌ഥാനത്ത് ആദ്യമായാണ് സാമ്ബത്തിക സംവരണം ഏര്‍പ്പെടുത്തുന്നത്. പുതുക്കിയ സംവരണം അടിസ്‌ഥാനപ്പെടുത്തിയുള്ള സാധ്യതാപ്പട്ടിക ഇന്നു പ്രസിദ്ധീകരിക്കും.
എല്‍.ഡി.എഫ്. സര്‍ക്കാര്‍ അനുവാദം നല്‍കിയതിനെത്തുടര്‍ന്നാണു ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ നടപടി. സംവരണവിഭാഗങ്ങള്‍ക്ക് മൊത്തം എട്ടു ശതമാനം സംവരണം അധികമായി നല്‍കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. സംവരണക്രമം 68:32 എന്നതില്‍നിന്ന് 50:50 എന്ന ക്രമത്തിലാണു മാറ്റിയത്. ജനറല്‍ വിഭാഗത്തിലെ 68ശതമാനത്തില്‍നിന്ന് 10 ശതമാനം മുന്നോക്ക വിഭാഗത്തിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി മാറ്റി. ഈഴവ- മൂന്നു ശതമാനം, പട്ടിക ജാതി- രണ്ടുശതമാനം, മറ്റു പിന്നാക്ക വിഭാഗം- മൂന്നു ശതമാനം എന്നിങ്ങനെയാണ് അധികമായി നല്‍കിയത്.
ALSO READ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ കമ്മീഷണര്‍ എന്‍ വാസുവിനെ പരിഗണിക്കുന്നു
റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിലവില്‍ വന്നപ്പോള്‍ 32 ശതമാനം സമുദായ സംവരണം മാത്രമാണ് ചട്ടത്തിലുണ്ടായിരുന്നത്. അന്ന് സാമ്ബത്തിക സംവരണ വ്യവസ്‌ഥ ഉണ്ടായിരുന്നില്ല. സാമ്ബത്തിക സംവരണത്തിനു പ്രതിവര്‍ഷ കുടുംബ വരുമാന പരിധി മൂന്നു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല, ആദായ നികുതി നല്‍കുന്നവര്‍ കുടുംബാംഗമാകരുത്, കുടുംബ വസ്‌തു ഒരേക്കറില്‍ കൂടരുത്, സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്‍ അംഗമായ കുടുംബമാകരുത് എന്നീ മാനദണ്ഡങ്ങളാണ് നിശ്‌ചയിച്ച് തീരുമാനിച്ചിരിക്കുന്നത്. സാമ്ബത്തിക പിന്നാക്കാവസ്‌ഥയുടെ മാനദണ്ഡം ദേവസ്വം ബോര്‍ഡുകളും റിക്രൂട്ട്‌മെന്റ് ബോര്‍ഡും കൂടിയാലോചിച്ചാണു നിശ്‌ചയിച്ചത്. സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി സര്‍ക്കാരിന്റെ നിയമ വിഭാഗം അംഗീകരിച്ചില്ലെങ്കിലും ദേവസ്വം ബോര്‍ഡുകള്‍ സ്വന്തം നിലയില്‍ സംവരണം ഏര്‍പ്പെടുത്തുകയായിരുന്നു. ഇപ്പോഴത്തെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നല്‍കിയ ശിപാര്‍ശയുടെ അടിസ്‌ഥാനത്തില്‍ 2017 നവംബര്‍ 15 ലെ മന്ത്രിസഭാ യോഗമാണ് സാമ്ബത്തിക സംവരണം അംഗീകരിച്ചത്.
Post Your Comments