കോട്ടയം : മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ അപകടകരമാണെന്നും, ചില കേന്ദ്രങ്ങളുടെ ശ്രമം പ്രതിഷേധാർഹമാണെന്നും ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിക്കുകയാണ്. മാവോയിസ്റ്റുകളെ വളരാൻ സംസ്ഥാന സർക്കാരും അനുവദിച്ചു. മാവോയിസ്റ്റുകളെ സംബന്ധിച്ച് ചെന്നിത്തലയുടെ അഭിപ്രായമാണോ എഐസി സിക്കുമെന്ന് വ്യക്തമാക്കണം. രാജ്യസുരക്ഷയെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. മാവോയിസ്റ്റുകളുടെ പ്രവർത്തനത്തെ പറ്റി സർക്കാർ ധവളപത്രം ഇറക്കണം. രാജ്യത്തിന് എതിരായി സായുധ കലാപത്തിന് ആഹ്വാനം ചെയ്യുന്നവ മാവോയിസ്റ്റുകളെന്നും, മാവോയിസ്റ്റുകൾക്ക് അന്താരാഷ്ട്ര ബന്ധമാണുള്ളതെന്നും എം ടി രമേശ് പറഞ്ഞു.
Also read : മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് അവസരം നല്‍കണം: ഹൈക്കോടതി
അതേസമയം വാളയാർ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ രാവിലെ മുതൽ വൈകുന്നേരം വരെ സെക്രട്ടേറിയറ്റിന് മുന്നിൽ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ബിജെപി ഉപവാസം നടത്തുമെന്നും എം ടി രമേശ് പറഞ്ഞു. വാളയാർ കേസില്‍ സിബിഐ അന്വേഷണം വന്നാൽ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ കുടുങ്ങും. അതുകൊണ്ടാണ് അന്വേഷണത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്നും എം ടി രമേശ് വ്യക്‌തമാക്കി.
Post Your Comments