കോഴിക്കോട്: വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫിന്റെ മിന്നും വിജയത്തിന് പിന്നാലെ എന്‍.എസ്.എസിനെ കണക്കിന് പരിഹസിച്ച് എഴുത്തുകാരന്‍ എസ്. ഹരീഷ്. കുഞ്ചന്‍ നമ്പ്യാരുടെ വരികള്‍ പങ്കുവെച്ചാണ് ഹരീഷിന്റെ പരിഹാസം. നളചരിതത്തിലെ ‘നായര്‍ വിശന്നു വളഞ്ഞു വരുമ്‌ബോള്‍…’. വിശന്നു വലഞ്ഞു വീട്ടിലേക്ക് വരുന്ന ഭര്‍ത്താവ്, തന്റെ ഭാര്യ, കഴിക്കാനായി ഒന്നും ഉണ്ടാക്കി വച്ചിട്ടില്ല എന്നറിഞ്ഞ് നടത്തുന്ന കോലാഹലങ്ങളാണ് ഈ തുള്ളല്‍പ്പാട്ടിന്റെ ഇതിവൃത്തം. വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോറ്റപ്പോള്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ കളിയാക്കാന്‍ എഴുത്തുകാരന്‍ എസ്.ഹരീഷ് ഉപയോഗിച്ചതും ഇതേ വരികളാണ്. സുകുമാരന്‍ നായരുടെ ഫോട്ടോയും ഇതിനൊപ്പം ഹരീഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
എസ്. ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
‘നായര്‍ വിശന്നു വലഞ്ഞു വരുമ്‌ബോള്‍ കായക്കഞ്ഞിക്കരിയിട്ടിട്ടില്ല. ചുട്ടുതിളയ്ക്കും വെള്ളമശേഷം കുട്ടികള്‍ തങ്ങടെ തലയിലൊഴിച്ചു. കെട്ടിയ പെണ്ണിനെ മടികൂടാതെ കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു. ഉരുളികള്‍ കിണ്ടികളൊക്കെയുടച്ചു. ഉരലു വലിച്ചു കിണറ്റില്‍ മറിച്ചു. ചിരവയെടുത്തഥ തീയിലെറിഞ്ഞു. അരകല്ലങ്ങു കുളത്തിലെറിഞ്ഞു. അതുകൊണ്ടരിശം തീരാഞ്ഞവനാ പ്പുരയുടെ ചുറ്റും മണ്ടി നടന്നു.’
https://www.facebook.com/shareesh.hareesh/posts/2289941707802130
Post Your Comments