കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യമത്സരത്തില്‍ എ.ടി.കെയ്ക്കെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. കൊല്‍ക്കത്തയ്ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്. രണ്ടു ഗോളുകളും നേടിയത് ക്യാപ്റ്റന്‍ ഒഗ്ബച്ചേയാണ്. 30ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആയിരുന്നു ആദ്യഗോൾ. 45 ആം മിനിറ്റിലായിരുന്നു ലീഡ് ഗോള്‍ അടിച്ചത്.
മലയാളി താരമായ പ്രശാന്തിനെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദും രാഹുല്‍ കെപിയും ഷിബിന്‍രാജ് കുന്നിയിലും പകരക്കാരുടെ നിരയിലാണ്. മലയാളി ഗോളി ടി പി രഹനേഷിന് പരിക്കേറ്റതോടെ ബിലാല്‍ ഖാന് ആണ് ഗോൾ കീപ്പർ.
Post Your Comments