പത്തനംതിട്ട•കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്കി മഹിളാ കോണ്‍ഗ്രസിന് പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉഷ വിജയന് ബിജെപിയില്‍ ചേര്‍ന്നു. മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി, സേവാദൾ മഹിളാ വിഭാഗം സംസ്ഥാന കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഉഷാ വിജയന് ബി ജെ പി ജില്ലാ കമ്മറ്റി ഓഫീസിലെത്തിയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
കോന്നി മണ്ഡലം പ്രസിഡന്റ് മനോജ് പിള്ള, കോന്നി മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് മീന എം.നായർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബി.ജെ.പി. പത്തനംതിട്ട ജില്ല പ്രസിഡന്റ് അശോകൻ കുളനട പൊന്നാട അണിയിച്ച് സ്വീകരിച്ചു.
വള്ളിക്കോട് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന താന്‍ ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിലെ തമ്മിലടി സഹിക്കാന്‍ കഴിയാതെയാണെന്ന് ഉഷ പറഞ്ഞു. ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന കോന്നി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് വള്ളിക്കോട്.
Post Your Comments