KeralaLatest NewsNews

കേന്ദ്ര സര്‍ക്കാരിനും കേരള സർക്കാരിനുമുള്ള താക്കീതാകണം ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് എ.കെ.ആന്റണി

കോന്നി: കേന്ദ്ര സര്‍ക്കാരിനും കേരള സർക്കാരിനുമുള്ള താക്കീതാകണം ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. യുഡിഎഫ് സ്ഥാനാര്‍ഥി പി.മോഹന്‍രാജിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2021ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ റബറിന്റെ താങ്ങുവില 200 രൂപയാക്കും. എന്തുകാര്യം വന്നാലും നോക്കട്ടേയെന്നു പറയുന്ന തന്റെ സ്വഭാവത്തെ സഹപ്രവര്‍ത്തകര്‍ പോലും വിമര്‍ശിക്കുന്നതാണ്. എന്നാല്‍, ഇക്കാര്യത്തില്‍ താന്‍ ഉറപ്പു നല്‍കുകയാണെന്ന് എ.കെ.ആന്റണി വ്യക്തമാക്കി.

Read also: ചര്‍മത്തിലെ ചുളിവുകളെ കുറിച്ചോര്‍ത്ത് നോ ടെന്‍ഷന്‍ …മുഖത്തെ ചുളിവുകള്‍ മാറാന്‍ ഇത് കഴിയ്ക്കൂ..

ശബരിമല വിഷയം കൈകാര്യം ചെയ്തതില്‍ തെറ്റിപ്പോയി എന്ന് പിണറായി വിജയന്‍ ഇനിയെങ്കിലും പറയണം. കോടിയേരി ബാലകൃഷ്ണന്‍ തെറ്റ് ഏറ്റു പറഞ്ഞിട്ടും പിണറായി ഇപ്പോഴും പഴയ നിലപാടിലാണ്. പിഴവു സംഭവിച്ചുവെന്നു തോന്നുന്നുണ്ടെങ്കില്‍ അതു തിരഞ്ഞെടുപ്പിനു മുന്‍പ് പറയണമെന്നും എ.കെ.ആന്റണി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button