ചെന്നൈ: മഹാബലിപുരത്തെ ബീച്ചിലെ പ്രഭാത നടത്തവും, ശില്‍പ കാഴ്ചകളും ലോകത്തിന് പരിചയപ്പെടുത്തുവാന്‍ രണ്ട് ദിവസം കൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്കായി. മോദിയും ഷിയും ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്ത സ്ഥലങ്ങളില്‍ നിന്നും ഫോട്ടോയും സെല്‍ഫിയുമെടുക്കുന്ന തിരക്കിലായിരുന്നു ഇവിടെ എത്തിയ കാഴ്ചക്കാര്‍. ഇരു രാഷ്ട്ര നേതാക്കന്‍മാരും ഒരുമിച്ച് നടന്നുകണ്ട മഹാബലിപുരത്തെ മഹാദ്ഭുതങ്ങളായ അര്‍ജുന തപസ്സ്, കൃഷ്ണന്റെ വെണ്ണക്കട്ടി, പഞ്ചരഥം തുടങ്ങിയ കാഴ്ചകള്‍ തിക്കിതിരക്കി കാണേണ്ട അവസ്ഥയാണിപ്പോള്‍.
ഗതാഗത നിയമലംഘകരിൽ നിന്ന് പിഴ ഈടാക്കുന്നത് നിർത്തി
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശില്‍പ്പ ചാതുരി നിറഞ്ഞ മഹാബലിപുരത്തെ കാഴ്ചകള്‍ കാണാന്‍ സഞ്ചാരുകളുടെ ഒഴുക്കാണിപ്പോള്‍. ഉച്ചകോടിക്ക് മുന്‍പ് കേവലം രണ്ടായിരത്തിനും മൂവായിരത്തിനും ഇടയല്‍ മാത്രമാണ് ഇവിടെ സഞ്ചാരികള്‍ എത്തിയിരുന്നത്. എന്നാല്‍ ഉച്ചകോടി അവസാനിച്ചതിന്റെ പിറ്റേ ദിവസം മഹാബലിപുരത്തെ കാഴ്ചകള്‍ കാണാനെത്തിയത്. എഴുപത്തയ്യായിരത്തിലധികം വിനോദ സഞ്ചാരികളാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി പേരാണ് ഇവിടെ എത്തുന്നതിനായി ടൂര്‍ ഓപ്പറേറ്റര്‍മാരുമായി ഇപ്പോള്‍ ബന്ധപ്പെടുന്നത്. ദക്ഷിണേന്ത്യയുടെ ടൂറിസം മേഖലയില്‍ പുതുചലനം സൃഷ്ടിക്കാന്‍ മഹാബലിപുരത്തെ ഉച്ചകോടിയുടെ വേദിയായി തിരഞ്ഞെടുക്കുക വഴി ഇന്ത്യയ്ക്കായി.
ഉച്ചകോടിക്കു ശേഷം ഇന്ത്യ ചൈന ബന്ധത്തില്‍ പുതുയുഗം പിറന്നെന്ന് നയതന്ത്രവിദഗ്ദ്ധര്‍ വിലയിരുത്തുമ്പോള്‍ ടൂറിസം മേഖലയിലും പുത്തനുണര്‍വ് പിറക്കുകയാണ്. ന്യൂഡല്‍ഹിക്ക് പുറത്തേക്ക് രാഷ്ട്രതലവന്‍മാരുമായുള്ള ചര്‍ച്ചയ്ക്ക് മോദി വേദിയൊരുക്കുന്നത് ഇതാദ്യമല്ല. നരേന്ദ്ര മോദി അധികാരമേറ്റ ശേഷം ഇന്ത്യയിലേക്ക് സന്ദര്‍ശനത്തിനെത്തിയ ചൈനീസ് തലവന് ഗുജറാത്തിലാണ് സ്വീകരണം ഒരുക്കിയത്. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ ജപ്പാന്‍ പ്രധാനമന്ത്രിയെ മോദി സ്വന്തം മണ്ഡലമായ വരാണസിയിലെത്തിച്ച്, ആരതി ഉഴിയല്‍ ചടങ്ങില്‍ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു.
Post Your Comments