Latest NewsKeralaIndia

ജോളിക്കൊപ്പം നിരവധി തവണ വിനോദയാത്രയ്ക്കും സിനിമയ്ക്കും പോയെന്ന് ബിഎസ്എൻഎൽ ഉദ്യോഗസ്ഥന്‍

തന്റെ പേരിലുള്ള സിംകാര്‍ഡാണ് ജോളി ഉപയോഗിച്ചിരുന്നുത്.

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയില്‍ ബിഎസ്‌എന്‍എല്‍ ഉദ്യോഗസ്ഥന്‍ ജോണ്‍സന്റെ മൊഴി പുറത്ത്. ജോളിയെ നിരവധി തവണ സഹായിച്ചിട്ടുണ്ടെന്നും കൊലപാതകിയാണെന്നറിയില്ലെന്നും ജോണ്‍സണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. തമ്മില്‍ വലിയ സൗഹൃദത്തിലായിരുന്നു. തന്റെ പേരിലുള്ള സിംകാര്‍ഡാണ് ജോളി ഉപയോഗിച്ചിരുന്നുത്. നിരവധി തവണ വിനോദയാത്രയ്ക്കും സിനിമയ്ക്കും പോയതായും ജോണ്‍സണ്‍ പൊലീസിന് മൊഴി നല്‍കി.ജോളിയുടെയും ഷാജുവിന്റെയും വിവാഹത്തിന് കൂടത്തായി ലൂര്‍ദ് മാതാ പള്ളി വികാരി കത്ത് കൊടുക്കാന്‍ തയ്യാറായിരുന്നില്ല.

ഇതിനെ തുടര്‍ന്ന് പളളിയില്‍ നിന്ന് ജോളി ലെറ്റര്‍ പാഡ് മോഷ്ടിച്ചു. ജോളിയുടെയും ഷാജുവിന്റെയും വിവാഹത്തിന് വ്യാജകത്ത് നല്‍കി. കോടഞ്ചേരി സെന്റ് മേരീസ് പള്ളിയില്‍ നല്‍കിയത് വ്യാജ കത്ത് ആയിരുന്നെന്നും ജോണ്‍സണ്‍ അന്വേഷണസംഘത്തിന് മുമ്പാകെ പറഞ്ഞു.കൂടത്തായി ലൂര്‍ദ് മാതാ വികാരി കത്ത് കൊടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ആയിരുന്നു ഇത്. ജോളിയുടെയും ഷാജുവിന്റെയും വിവാഹത്തിന് വ്യാജകത്ത് നല്‍കി പളളിക്കാരെ കബളിപ്പിച്ചു. കല്യാണത്തിന് സജീവമായി ഉണ്ടായിരുന്നെന്നും ജോണ്‍സണ്‍ സമ്മതിച്ചു.

ഇക്കാര്യം ഇടവകയിലുള്ളവര്‍ക്ക് അറിയാമായിരുന്നെന്നും ജോണ്‍സണ്‍ പറഞ്ഞു.അതേസമയം കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളി, സഹായികളായ മാത്യു, പ്രജുകുമാര്‍ എന്നിവരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ അന്വേഷണസംഘം തീരുമാനിച്ചു.ചോദ്യം ചെയ്യലിനായി അന്വേഷണസംഘം കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതായാണ് സൂചന. വിശദമായ ചോദ്യം ചെയ്യലിന് കൂടുതല്‍ ആളുകളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.

ജോളിയുടെ ഭര്‍ത്താവ് ഷാജു, പിതാവ് സക്കറിയ, ബിഎസ്‌എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍ തുടങ്ങി നിരീക്ഷണത്തിലുള്ള മിക്കവരേയും ചോദ്യം ചെയ്‌തേക്കും.ഇന്നലെ ഷാജുവിന്റെ ആദ്യഭാര്യ മരണമടഞ്ഞ സിലിയുടെ സഹോദരന്‍ , സഹോദരി, അമ്മാവന്‍, ഒരു ബന്ധു എന്നിവരില്‍ നിന്ന് മൊഴിയെടുത്തു. സിലിയുടെ ബന്ധുക്കള്‍ നിര്‍ബന്ധിച്ചിട്ടാണ് ജോളിയെ വിവാഹം കഴിച്ചതെന്ന ഷാജുവിന്റെ വെളിപ്പെടുത്തല്‍ ഇവര്‍ നിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button