Life Style

ശുഭാപ്തി വിശ്വാസികള്‍ നന്നായി ഉറങ്ങുന്നു

ഉയര്‍ന്ന ശുഭാപ്തി വിശ്വാസമുള്ള ആളുകള്‍ക്ക് 74% കൂടുതല്‍ നന്നായി ഉറങ്ങുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നന്നായി ഉറങ്ങാതിരിക്കുന്നവരില്‍ ആരോഗ്യപ്രശ്നങ്ങളും കൂടുന്നതായി ഇവര്‍ കണ്ടെത്തി. പൊണ്ണത്തടി, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയവ ഇത്തരക്കാരില്‍ കൂടുതല്‍ ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഈ ആള്‍ക്കാരുടെ ഉറക്കത്തിന്‍റെ സമയം മൂന്നു ദിവസത്തേക്ക് അവര്‍ രേഖപ്പെടുത്തി.

ശുഭാപ്തി വിശ്വാസം ലെവല്‍ ഉള്ളവര്‍ക്ക് ആറും ഏറ്റവും കൂടിയ ശുഭാപ്തി വിശ്വാസം ഉള്ളവര്‍ക്ക് മുപ്പതും സ്കോര്‍ ലഭിച്ചു. തുടര്‍ന്ന് ഈ ആളുകളുടെ ഉറക്കശീലം രേഖപ്പെടുത്തി. ഇപ്പോഴുള്ളതും അഞ്ചു വര്ഷം മുന്നേ ഉള്ളതുമായ ഉറക്ക ശീലങ്ങള്‍ ആണ് രേഖപ്പെടുത്തിയത്. ഇന്‍സോംനിയ, ഉറങ്ങാനുള്ള ബുദ്ധിമുട്ട്, ഓരോ ദിവസവും ഉറങ്ങുന്ന സമയം എന്നിവയാണ് അവര്‍ രേഖപ്പെടുത്തിയത്.

ആളുകളുടെ ശുഭാപ്തി വിശ്വാസത്തിന്‍റെ ലെവല്‍ പരീക്ഷിക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്നു. പോസിറ്റീവായതും നെഗറ്റീവ് ആയതുമായ പത്തു പ്രസ്താവനകള്‍ അടങ്ങിയ സര്‍വേ ആണ് ഗവേഷകര്‍ ഇതിനായി ഉപയോഗിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button