കൊച്ചി : മരടില്‍ ചട്ടം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ച് സര്‍ക്കാര്‍. ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിയ്ക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.. മരട് നഗരസഭാ സെക്രട്ടറിയെ ചുമതലയില്‍ നിന്നു നീക്കിയ ശേഷം ഫോര്‍ട്ടുകൊച്ചി സബ് കലക്ടര്‍ സ്നേഹില്‍ കുമാറിന് അധിക ചുമതലയായാണു ദൗത്യം ഏല്പിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഫ്ലാറ്റുകളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനും പകരം താമസ സൗകര്യം ഒരുക്കുന്നതിനും ഫ്ലാറ്റുകള്‍ പൊളിക്കുന്നതും ഉള്‍പ്പടെയുള്ള ചുമതലകള്‍ സ്നേഹില്‍ കുമാര്‍ ഐഎഎസിനായിരിക്കും. കഴിഞ്ഞ ദിവസമുണ്ടായ സുപ്രീം കോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ വിധി നടപ്പാക്കാനായിരിക്കും സര്‍ക്കാര്‍ നീക്കം.
Post Your Comments