ഉച്ചമയക്കം അല്ലെങ്കില്‍ പകല്‍ ഉറങ്ങുന്നത് നല്ലതാണോ? ‘അതെ’ എന്നാണ് ഈ പഠനം പറയുന്നത്. പകലുളള ലഘുനിദ്ര ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പുതിയ പഠനം പറയുന്നത്.
ALSO READ: പാലാ ഉപതെരഞ്ഞെടുപ്പ്: എക്സിറ്റ് പോൾ ഫലം പുറത്ത്
ശാരീരികമായും മാനസികമായും ഉച്ചയുറക്കം വളരെ ഗുണമാണെന്നും പഠനം പറയുന്നു. ‘ഹാര്‍ട്ട്’ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹൃദയത്തിന്റെ പ്രവര്‍ത്തനവും രക്സമ്മര്‍ദ്ദവും നിയന്ത്രിക്കാന്‍ ഉച്ചയുറക്കത്തിലൂടെ സാധിക്കും.
ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഉച്ചയുറക്കം പതിവാക്കിയവരില്‍ താരതമ്യേനെ കുറവാണെന്നും പഠനം പറയുന്നു. സ്വിസ്ര്ലാന്ഡിലുള്ള 35നും 75നും ഇടയില്‍ പ്രായമുളള 3462 പേരിലാണ് പഠനം നടത്തിയത്.
ALSO READ: നടുറോഡില്‍ സിംഹത്തിനൊപ്പം നടന്നയാളെ പിടികൂടി
അതുപോലെ തന്നെ, കുട്ടികളുടെ ബുദ്ധി വികാസത്തിൽ ഉച്ചയുറക്കത്തിന് വലിയ പങ്കുണ്ടെന്ന് മറ്റൊരു പഠനവും പറയുന്നു.
Post Your Comments