Latest NewsNewsIndia

രാജ്യത്തെ ഒരോ വ്യക്തികളുടേയും ബാങ്ക് ഇടപാടുകള്‍, വ്യക്തിഗത നികുതി, ആഭ്യന്തര യാത്രകള്‍ തുടങ്ങിയവയില്‍ നിരീക്ഷണം ശക്തമാക്കാന്‍ ഇന്ററലിജന്‍സ് : നിര്‍ദേശത്തിനു പിന്നില്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : രാജ്യത്ത് നിന്ന് ഭീകരതയെ തുടച്ചു നീക്കാന്‍ കേന്ദ്രത്തിന്റെ വന്‍ പദ്ധതി : ഒരോ വ്യക്തികളുടേയും ബാങ്ക് ഇടപാടുകള്‍, വ്യക്തിഗത നികുതി, ആഭ്യന്തര യാത്രകള്‍ തുടങ്ങിയവയില്‍ നിരീക്ഷണം ശക്തമാക്കാന്‍ ഇന്ററലിജന്‍സ് . കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇന്റലിജന്‍സ് നിരീക്ഷണം ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി രൂപീകരിച്ച നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) അടുത്ത വര്‍ഷം ആദ്യം പൂര്‍ണമായ തോതില്‍ പ്രവര്‍ത്തനമാരംഭിക്കും. രാജ്യത്തെ വിവിധ സുരക്ഷാ ഏജന്‍സികള്‍ തമ്മില്‍ രഹസ്യാന്വേഷണ വിവരം കാര്യക്ഷമമായി കൈമാറുന്നതിനാണ് നാറ്റ്ഗ്രിഡ് രൂപീകരിക്കുന്നത്. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അശോക് പട്‌നായിക് സിഇഒ ആയുള്ള നാറ്റ്ഗ്രിഡിന്റെ പ്രവര്‍ത്തനം ജനുവരി മുതല്‍ ശക്തമാക്കാനാണു തീരുമാനം.

Read Also : ഫേസ്ബുക് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; ആയിരക്കണക്കിന് ആപ്ലിക്കേഷനുകള്‍ സസ്പെന്‍ഡ് ചെയ്തു : കാരണമിതാണ്

ഏകദേശം 3400 കോടി രൂപ മുടക്കിയാണു പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്നു മുന്‍കൂട്ടി അറിയാനും ഭീകരാക്രമണങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കാനും ലക്ഷ്യമിട്ടാണ് നാറ്റ്ഗ്രിഡിന്റെ രൂപീകരണം. റിയല്‍ ടൈം ഡേറ്റയുടെ സഹായത്താല്‍ പ്രവര്‍ക്കുന്ന നാറ്റ്ഗ്രിഡ് രൂപീകരിക്കാന്‍ 2008ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നാലെയാണു തീരുമാനിച്ചത്. പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്ത ആഭ്യന്തര മന്ത്രി അമിത് ഷായാണു പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചത്.

Read Also :ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇസ്ലാമിക രാജ്യങ്ങളിലെ മുസ്ലിങ്ങളെക്കാള്‍ ഭാഗ്യവാന്മാര്‍-മാര്‍ക്ക് ടുള്ളി

രാജ്യത്തേക്കു വരികയും പോവുകയും ചെയ്യുന്ന എല്ലാവരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഡേറ്റ ശേഖരണമാണ് നാറ്റ്ഗ്രിഡിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ ബാങ്കിങ്, മറ്റു സാമ്പത്തിക ഇടപാടുകള്‍, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം, ടെലികമ്യൂണിക്കേഷന്‍, നികുതി, വിമാനയാത്ര, ട്രെയിന്‍ യാത്ര തുടങ്ങി ഒരു വ്യക്തിയുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് വിവരങ്ങള്‍ക്കായുള്ള സകല കാര്യങ്ങളും ഇതോടെ നാറ്റ്ഗ്രിഡിന്റെ നിരീക്ഷണത്തിനു കീഴിലാകും. ആദ്യഘട്ടത്തില്‍ 10 ഏജന്‍സികളും 21 സേവന ദാതാക്കളും നാറ്റ്ഗ്രിഡിനോടു സഹകരിച്ചു പ്രവര്‍ത്തിക്കും. അടുത്ത ഘട്ടങ്ങളില്‍ 950 സ്ഥാപനങ്ങളും പിന്നീടുള്ള വര്‍ഷങ്ങളില്‍ 1000 സ്ഥാപനങ്ങളും വീതം ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button