ബംഗളുരു: കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയപ്പോരിന് കളമൊരുക്കി ഉപതിരഞ്ഞെടുപ്പ്. ബി.ജെ.പി പക്ഷത്തേക്ക് കൂറുമാറി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സഹായിച്ചതിനെ തുടര്‍ന്ന് അയോഗ്യരാക്കപ്പെട്ട 15 എം.എല്‍.എമാരുടെ മണ്ഡലത്തിലാണ് കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സ്പീക്കര്‍ അയോഗ്യരാക്കിയതിനാല്‍ കൂറുമാറിയ എം.എല്‍.എമാര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.കൂറുമാറിയ 17 എം.എല്‍.എമാരുടെ മണ്ഡലത്തിലേക്കാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കര്‍ണാടകയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെ.ഡി.എസ് വ്യക്തമാക്കി. കോണ്‍ഗ്രസുമായി സഖ്യമില്ല. എല്ലാ സീറ്റിലും ജെ.ഡി.എസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ നിന്ന് പാഠം പഠിച്ചുവെന്നും ജെ.ഡി.എസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു. ജെ.ഡി.എസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയും വ്യക്തമാക്കി.കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെ ബി.ജെ.പിയെ അകറ്റി നിര്‍ത്തുന്നതിനാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.
എന്നാല്‍ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസിലെ വിമതനീക്കങ്ങളും കൂറുമാറ്റവും സര്‍ക്കാരിന് തലവേദനയായിരുന്നു. ഒടുവില്‍ എം.എല്‍.എമാര്‍ മറുകണ്ടം ചാടിയതോടെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ പുറത്താക്കി ബി.ജെ.പി അധികാരത്തിലേറുകയായിരുന്നു. ഈ മണ്ഡലങ്ങള്‍ ഇനി ആര്‍ക്കൊപ്പം നില്‍ക്കുമെന്നതനുസരിച്ചിരിക്കും കര്‍ണ്ണാടകത്തിലെ യെദ്യൂരപ്പ സര്‍ക്കാരിന്‍റെ ഭാവി.13 കോണ്‍ഗ്രസ് എംഎല്‍മാരെയും മൂന്ന് ജെഡിഎസ് എംഎല്‍എമാരെയും 1 സ്വതന്ത്രനെയുമടക്കം 17 എംഎല്‍എമാരാണ് അന്ന് അയോഗ്യരാക്കപ്പെട്ടത്. ബി.ജെ.പി.യ്ക്ക് ആറുസീറ്റുകളില്‍ എങ്കിലും സ്വന്തം സ്ഥാനാര്‍ഥികള്‍ ജയിച്ചാല്‍ മാത്രമേ അധികാരത്തില്‍ തുടരാനാകൂ.
Post Your Comments