KeralaLatest NewsNews

മകന്റെ ക്രൂരത; പിതാവിനെ കൊന്നതിനുള്ള കാരണം പുറത്ത്

ചങ്ങനാശേരി: പായിപ്പാട്ട് ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സ്വന്തം മകൻ നടത്തിയ കൊലപാതകമാണെന്ന് കണ്ടെത്തി. മകന് മദ്യപിക്കാൻ പിതാവ് 100 രൂപ നൽകാത്തതാണ്‌ കൊലപാതക കാരണം.

ALSO READ: ഉയര്‍ന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം ചർച്ചയാകും, പിണറായി വിജയൻറെ ഉന്നതതലയോഗം ഇന്ന്

പായിപ്പാട് കൊച്ചുപള്ളിയിൽ 17ന് രാത്രിയിലാണു സംഭവം. വാഴപ്പറമ്പിൽ തോമസ് വർക്കിയാണ് (കുഞ്ഞപ്പൻ-76) മരിച്ചത്. മകൻ അനിയാണ് അറസ്റ്റിലായത്.

കുഞ്ഞപ്പന്റെ ശരീരത്തിൽ 30 മുറിവുകളുള്ളതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത്. ഇതിൽ 8 എണ്ണം ഗുരുതരമാണ്. കഴുത്തിലെ അസ്ഥികൾ ഒടിഞ്ഞു. ഇടതുവശത്തെ 2 വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. ഇത് ചവിട്ടിയതിനിടയിൽ സംഭവിച്ചതാകാമെന്നു പൊലീസ് പറഞ്ഞു. വയറിൽ ഉൾപ്പെടെ 3 ഭാഗത്ത് ചതവുകളും കണ്ടെത്തി. രാത്രി 11ന് മുൻപായി മരണം സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ALSO READ: അനുഗ്രഹം വാങ്ങുന്നതിനിടയിൽ ഒന്നരലക്ഷം രൂപയുടെ താലി കാള വിഴുങ്ങി; ഒടുവിൽ നടന്നതിങ്ങനെ

ഭിത്തിയിൽ നിന്ന് രക്തക്കറയും മുടിയുടെ അംശവും പരിശോധനയിൽ കണ്ടെത്തി. തൃക്കൊടിത്താനം എസ്ഐ സാബു സണ്ണി, എഎസ്ഐമാരായ ശ്രീകുമാർ, സാബു, ക്ലീറ്റസ്, ഷാജിമോൻ, സിപിഒ ബിജു എന്നിവരാണ് അന്വേഷണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button