ന്യൂഡൽഹി: ഋഷഭ് പന്തിന് മലയാളി താരം സഞ്ജു സാംസൺ കടുത്ത വെല്ലുവിളി ഉയർത്തുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗൗതം ഗംഭീർ. ധരംശാലയിൽ ഇന്നലെ നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി20 മൽസരത്തിനു മുന്നോടിയായാണ് ഒരു ദേശീയ മാധ്യമത്തിലെഴുതിയ കോളത്തിൽ സഞ്ജുവിനോടുള്ള ഇഷ്ടം ബിജെപി എംപി കൂടിയായ ഗംഭീർ ആവർത്തിച്ച് പ്രഖ്യാപിച്ചത്.
ALSO READ: പാലാരിവട്ടം പാലം: കേരളം കണ്ട വലിയ നിര്‍മാണ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
മഹേന്ദ്രസിങ് ധോണിയുടെ പിൻഗാമിയായി ടെസ്റ്റ്, ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽ പന്തിനെയാണ് സിലക്ടർമാർ കാണുന്നതെങ്കിലും മിക്കപ്പോഴും അദ്ദേഹത്തിന്റെ പ്രകടനം ആശങ്കപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തിൽ ട്വന്റി20 ലോകകപ്പ് മുൻനിർത്തി സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരെയും വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സിലക്ടർമാർ പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
ALSO READ: ഷവായ് കഴിച്ച കുട്ടികള്‍ക്ക് ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും; ബേക്കറി പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ ഇന്ത്യ എയ്ക്കായി പുറത്തെടുത്ത ഉജ്വല പ്രകടനം മുൻനിർത്തിയാണ് പന്തിന് സഞ്ജു വെല്ലുവിളി ഉയർത്തുന്നുവെന്ന ഗംഭീറിന്റെ നിരീക്ഷണം.
Post Your Comments