ന്യൂഡല്‍ഹി: ആനുകൂല്യങ്ങള്‍ക്ക് ശമ്പളപരിധി നിശ്ചയിച്ച് എല്ലാ തൊഴിലാളികള്‍ക്കും ഇ.എസ്.ഐ. പ്രകാരമുള്ള ചികിത്സാനുകൂല്യങ്ങള്‍ നല്കാന് പദ്ധതി. മാസം 50,000 രൂപവരെ ശമ്പളമുള്ള വനിതകള്‍ക്കും ഇനി ഇ.എസ്.ഐ. ചികിത്സാ ആനുകൂല്യം ലഭിക്കും.സ്ത്രീത്തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ഇ.എസ്.ഐ. പരിധി 21,000 രൂപയില്‍നിന്ന് 50,000 രൂപയാക്കും. കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗംഗവാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഇ.എസ്.ഐ. ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ വിശദറിപ്പോര്‍ട്ട് നല്കാന് പ്രത്യേക ഉപസമതിയെ നിയോഗിച്ചു.
ഇ.എസ്.ഐ. പദ്ധതിയില്‍ നിലവില്‍ 16 % മാത്രമാണു സ്ത്രീ പങ്കാളിത്തം. ഇതു വര്‍ദ്ധിപ്പിക്കാനാണ് ശമ്പളപരിധി കൂട്ടുന്നത്. ഈ നിര്‍ദേശത്തിന്റെ ചര്‍ച്ചയ്ക്കിടയിലാണ് ലിംഗഭേദമില്ലാതെ എല്ലാവര്ക്കും ആനൂകൂല്യം ലഭിക്കാന്‍ ശമ്പളപരിധി നിശ്ചയിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
Post Your Comments