കൊല്ലം: പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന വ്യക്തികളുടെ മക്കൾക്ക് ഇനി ഇ.എസ്.ഐ. ക്വാട്ട വഴി അഡ്മിഷൻ ലഭിക്കുകയില്ല. എന്നാൽ അഡ്മിഷന് ലഭിച്ചുകൊണ്ടിരുന്നത് റദ്ദ് ചെയ്തതിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് തൊഴിലാളികളും കുട്ടികളും. ഇതിനായി കാഷ്യൂ കോര്‍പ്പറേഷനില്‍ വിളിച്ചുചേര്‍ത്ത യോഗം കോര്പ്പറേഷന് ചെയര്മാന് എസ്.ജയമോഹന് ഉദ്ഘാടനം ചെയ്തു.
എന്നാൽ ഇ.എസ്.ഐ. ക്വാട്ട വഴിയുള്ള അഡ്മിഷൻ റദ്ദ് ചെയ്തതിനെതിരെ വളരെ ശക്തമായ രീതിയിൽ പ്രതിഷേധിക്കാനാണ് ജീവനക്കാരും കുട്ടികളും തീരുമാനിച്ചത്. സീറ്റ് നിഷേധിച്ചത് പുനഃസ്ഥാപിക്കാന്‍വേണ്ടി കാഷ്യൂ കോര്പ്പറേഷന് നടത്തുന്ന നീക്കങ്ങള്‍ക്ക് കുട്ടികളും രക്ഷാകര്‍ത്താക്കളും പൂര്‍ണ പിന്തുണ അറിയിച്ചു. യോഗത്തിൽ ബോര്‍ഡ് അംഗങ്ങളായ ജി.ബാബുവും സജി ഡി.ആനന്ദും പങ്കെടുത്തു.
Post Your Comments