ഫ്രാങ്ക്ഫര്‍ട്ട്: വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തതിനു പിന്നില്‍ വെറുമൊരു കാപ്പികപ്പ്. ആകാശത്തുവച്ചു വെറുമൊരു കാപ്പിക്കപ്പ് മറിഞ്ഞുവീണതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടി വന്നതെന്നാണ് വിമാനഅധികൃതര്‍ പറയുന്നത്. നോര്‍ത്ത് അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ മെക്സിക്കോയിലേക്കു പറന്ന കോണ്ടോര് എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ330 വിമാനമാണു നിലത്തിറക്കിയത്.
Read Also : ഇന്ത്യ അധികം വൈകാതെ ലാഹോറില്‍ ഗാന്ധി ജയന്തി ആഘോഷിക്കുമെന്ന് ആര്‍എസ്എസ് നേതാവ്
ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്നു മെക്സിക്കോയിലെ കാന്‍കൂണിലേക്കു പറന്ന വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ കാപ്പിക്കപ്പ് വിമാനത്തിന്റെ കണ്ട്രോള് പാനലിലേക്കു മറിഞ്ഞതാണു പ്രശ്നമായത്. 11 ക്രൂ അംഗങ്ങളും 326 യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. ഓഡിയോ കണ്ട്രോള് ബോര്‍ഡില്‍ കാപ്പി മറിഞ്ഞുവീണതിനെ തുടര്‍ന്നു പാനല്‍ ചൂടാവുകയും കറുത്ത പുക ഉയരുകയും രൂക്ഷ ഗന്ധം ഉയരുകയും ചെയ്തു. കണ്ട്രോള് പാനലിലെ ബട്ടണുകളിലൊന്ന് ഉരുകിയതാണു പ്രശ്നമായത്.
കോക്പിറ്റില്‍നിന്ന് ആശയവിനിമയത്തില്‍ തടസം നേരിട്ടതോടെ വിമാനം നിലത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. അയര്‍ലന്‍ഡിലെ ഷാനന് വിമാനത്താവളത്തിലാണു വിമാനം ഇറക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. അറ്റകുറ്റപ്പണികള്‍ നടത്തി മാഞ്ചസ്റ്റര്‍ വഴി വിമാനം കാന്‍കൂണിലേക്കു യാത്ര തുടര്‍ന്നു.
Post Your Comments