ബെംഗളൂരു: രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലായി നാം കേട്ടുകൊണ്ടിരിക്കുന്ന ഒന്നായിരുന്നു ഐഎസ്ആര്‍ഒ, ഇസ്രോ, വിക്രം ലാന്‍ഡര്‍. ഇതുമായി ബന്ധപ്പെട്ട് ഐഎസ്ആര്‍ഒ ചെയര്മാന് കെ ശിവന്റെ ഓരോ വാക്കുകള്‍ക്കും കാതോര്‍ത്തിരിക്കുന്നവരാണ് ജനം. വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായ സെപ്റ്റംബര്‍ 7ന് ഐഎസ്ആര്‍ഒ ചെയര്‍മാന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിന് 40,000ല്‍ അധികം പുതിയ ഫോളോവേഴ്സിനെയാണ് ലഭിച്ചത്. അദ്ദേഹത്തിന്റെ ചിത്രവും പേരും ഉപയോഗിച്ച് നിരവധി വ്യാജ അക്കൗണ്ടുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
Read Also : ആത്മവിശ്വാസത്തോടെ ഇസ്രോ : ലാന്‍ഡറിനെ കുറിച്ച് ആശാവഹമായ അറിയിപ്പ് : ആകാംക്ഷയോടെ ഇന്ത്യ
ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക ശബ്ദം കെ ശിവനാണെന്ന വ്യാജേന നിരവധി വ്യാജ പ്രൊഫൈലുകളാണ് ഫേയ്സ്ബുക്കിലും ട്വിറ്ററിലും ഓരോ ദിവസവും സൃഷ്ടിക്കപ്പെടുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്ന്ന്ഐഎസ്ആര്ഒ തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.
ഡോ. കെ ശിവന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളിലൊന്നും അക്കൗണ്ടുകളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി ട്വീറ്റ് ചെയ്തിരിക്കുകയാണ്. തങ്ങളുടെ ഔദ്യോഗിക പേജിലൂടെ ഐഎസ്ആര്‍ഒ.ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക പേജുകളിലേക്കുള്ള ലിങ്കും ട്വീറ്റ് ചെയ്തിട്ടുണ്ട്.
Post Your Comments