Latest NewsKerala

നിയുക്ത ഗവർണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

നിയുക്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തി. വൈകിട്ട് മൂന്നു മണിക്കാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. പതിനഞ്ച് മിനിട്ടോളം കൂടിക്കാഴ്ച നീണ്ടു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും ഒപ്പമുണ്ടായിരുന്നു. അതേസമയം ആരിഫ് മുഹമ്മദ് ഖാന്റെ സത്യപ്രതിജ്ഞ നാളെ രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി ടോം ജോസ്, നിയുക്ത ഗവർണറുടെ പത്‌നി രേഷ്മാ ആരിഫ്, മന്ത്രിമാർ, വിശിഷ്ടവ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കും.

Read also: പൊലീസിനെതിരെ ഉയരുന്ന ആക്ഷേപങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ചെവി കൊടുക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button