ന്യൂഡൽഹി: ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഏർപ്പെടുത്തിയ കനത്ത പിഴ അംഗീകരിക്കാതെ മൂന്ന് സംസ്ഥാനങ്ങള്‍. മധ്യപ്രദേശും രാജസ്ഥാനും പശ്ചിമബംഗാളുമാണ് വലിയ പിഴയീടാക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭേദഗതി നടപ്പിലാക്കുമെന്നും പക്ഷെ പിഴത്തുക പുനപരിശോധിക്കുമെന്നും രാജസ്ഥാന് ഗതാഗത മന്ത്രി പ്രതാപ് സിങ് ഖച്ചാരിയാവാസ് അറിയിച്ചു. പശ്ചിമ ബംഗാളും മധ്യപ്രദേശും ഭേദഗതി നടപ്പാക്കാനാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
Read also: ‘ഫൈന്‍ പഴയതല്ല പിള്ളേച്ചാ’; ട്രാഫിക് ബോധവത്കരണത്തിന് വേറിട്ട മാര്‍ഗവുമായി പോലീസ്
അതേസമയം നിയമം തല്ക്കാലം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മധ്യപ്രദേശ് നിയമമന്ത്രി പിസി ശര്‍മ പ്രതികരിച്ചു. പിഴത്തുക വളരെ വലുതാണെന്നും ഇത്തരത്തില്‍ എല്ലാവര്ക്കും അത് താങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിലെ ചില കാര്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും പ്രധാനമായും ചെറിയ നിയമലംഘനങ്ങള്‍ക്ക് വലിയ പിഴയീടാക്കുന്നത് പോലുള്ളവ ശരിയില്ലെന്നുമാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പശ്ചിമബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്.
Post Your Comments