ഇസ്ലാമാബാദ്: കശ്മീര്‍ പ്രശ്നത്തിനം പരിഹരിക്കുന്നതിനുള്ള പോംവഴി യുദ്ധമല്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ആണവായുധ യുദ്ധം വരെ ഉണ്ടായേക്കാമെന്ന ഭീഷണി മുഴക്കുന്നതിനിടയിലാണ് ഖുറേഷി വേറിട്ട നിലപാട് വ്യക്തമാക്കിയത്. ബിബിസി ഉറുദുവിന് നല്കിയ അഭിമുഖത്തിലാണ് ഖുറേഷി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുമായി ഉപാധികളോടെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഖുറേഷി പറഞ്ഞു.
ഇന്ത്യ പാക് വിഷയത്തില്‍ അന്താരാഷ്ട്ര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഇന്ത്യയുമായി യുദ്ധമുണ്ടാകുമെന്ന് വ്യാഴാഴ്ചയും ഇമ്രാന്ഖാന് ആവര്‍ത്തിച്ചിരുന്നു. ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഖാന് യുദ്ധഭീഷണി മുഴക്കിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ പ്രധാനമന്ത്രിയായി ചുമതല ഏല്ക്കുമ്പോള് ദക്ഷിണേഷ്യയില്‍ സമാധാനം കൊണ്ടുവരിക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും എന്നാല്‍, അതിനായുള്ള ശ്രമങ്ങളെ ഇന്ത്യ അവഗണിക്കുകയാണെന്നും ഇമ്രാന് ഖാന് പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ യു.എസ്, സൗദി അറേബ്യ, തുടങ്ങിയ രാജ്യങ്ങളുടെ ഇടപെടല്‍ പാകിസ്ഥാന് തേടിയിരുന്നെങ്കിലും അതൊന്നും വിജയം കണ്ടിരുന്നില്ല. അതിനിടെ, പിന്തുണതേടി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് വെള്ളിയാഴ്ച അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാനെ ടെലിഫോണില്‍ വിളിച്ചു. കശ്മീര്‍ ഇന്ത്യയുടെ അഭ്യന്തര വിഷയമാണെന്ന നിലപാട് യുഎഇ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇമ്രാന് ഖാന് മുഹമ്മദ് ബിന്‍ സയ്യിദ് രാജകുമാരനെ വിളിച്ച് സ്ഥിതിഗതികള്‍ ധരിപ്പിച്ചത്.
Post Your Comments