ജാര്‍ഖണ്ഡ്: 2500 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കനാല്‍ ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ തകര്‍ന്നു. കനാലില്‍ വലിയ വിള്ളലുകളും കണ്ടെത്തിയിട്ടുണ്ട്. ജാര്‍ഖണ്ഡിലാണ് സംഭവം. ജാര്‍ഖണ്ഡിലെ ഗിരിഡിഹ്, ഹസാരിബാഗ്, ബോക്കാറോ ജില്ലകളിലെ 85 ഗ്രാമങ്ങളിലേക്ക് വെളളമെത്തിക്കാനുണ്ടാക്കിയ കനാല്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി രഘുബര്‍ദാസ് ഉദ്ഘാടനം ചെയ്തത്.
Read Also : തരൂര്‍-താരാര്‍ ദുബായ് സംഗമം: ശശി തരൂര്‍ അഴിയാക്കുരുക്കിലേക്ക്
ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂറിനകം കനാലില്‍ വലിയ വിളളലുണ്ടാവുകയും ഗ്രാമങ്ങളില്‍ വെളളപ്പൊക്കം ഉണ്ടാവുകയുമായിരുന്നു. എലിമാളങ്ങളാണ് കനാല്‍ തകര്‍ത്തതെന്നാണ് സര്‍ക്കാരിന്റെ പ്രാഥമികനിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതലസമിതിയെ നിയോഗിച്ചെന്ന് ജലവിഭവവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അരുണ്‍കുമാര്‍ സിംഗ് പറഞ്ഞു.
Read Also : സിപിഎം ബ്രാഞ്ച് സെക്രട്ടറി എന്ന പദം ഇത്ര അപമാനമോ ? സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വി.ടി.ബല്‍റാം എം.എല്‍.എ
ജാര്‍ഖണ്ഡ് അവിഭക്ത ബിഹാറിന്റെ ഭാഗമായിരുന്ന 1978ല്‍ അന്നത്തെ ഗവര്‍ണര്‍ ജഗാനന്ദ് കൗശലാണ് കനാല്‍ പണിക്ക് തറക്കല്ലിട്ടത്. 2003ല്‍ അര്‍ജുന്‍ മുണ്ട രണ്ടാമതും തറക്കല്ലിട്ടു. 2012ല്‍ വീണ്ടും ടെന്‍ഡര്‍ വിളിച്ച് പണി പുനരാരംഭിച്ചു. 2019ല്‍ പണിതീര്‍ന്നപ്പോള്‍ ചെലവ് 2500 കോടി രൂപയായി. 404.17 കിലോമീറ്ററാണ് കനാലിന്റെ ആകെ നീളം.
Post Your Comments