തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സസ്പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമനെതിരെ വകുപ്പ് തല നടപടി ആരംഭിച്ച് സര്‍ക്കാര്‍. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കിൽ തുടർ നടപടികളിലേക്ക് കടക്കുമെന്നും വ്യക്തമാക്കി ചീഫ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന് നോട്ടീസ് അയച്ചു. കേസില്‍ റിമാന്‍ഡിലായതിന് പിന്നാലെ അഖിലേന്ത്യാ സര്‍വ്വീസ് ചട്ടപ്രകാരമാണ് ശ്രീറാം വെങ്കിട്ടരാമനെ ചീഫ് സെക്രട്ടറി സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്‌തിരുന്നു.
Read also: കട്ടപ്പന സ്വദേശിയുടെ ആത്മഹത്യ; ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിക്ക് പരാതി
അതേസമയം ശ്രീറാം വെങ്കിട്ടരാമന്റെ വിരലടയാളം തന്നെയാണ് കാറിന്റെ സീറ്റ് ബെല്‍റ്റില്‍ ഉള്ളതെന്ന് പരിശോധനാഫലത്തിൽ കണ്ടെത്തിയിരുന്നു. വാഹനമോടിച്ചത് താനല്ലെന്നും വഫയാണെന്നുമായിരുന്നു ശ്രീറാം ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ പിന്നീട് ഇത് ശ്രീറാം തന്നെ തിരുത്തി. താനാണ് വാഹനമോടിച്ചതെന്ന് ശ്രീറാം പിന്നീട് സമ്മതിച്ചിരുന്നു.
Post Your Comments