കൊല്‍ക്കത്ത: റാണിഘട്ട് റെയില്‍വേ പ്ലാറ്റ്ഫോമില്‍ ആപ്രതീക്ഷിതമായി പാട്ടുപാടി പ്രശസ്തയായ ഗായികയെ തേടി നിരവധി അവസങ്ങൾ വന്നതിനു പിന്നാലെ ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന് റാണു മണ്ഡലിന് 55 ലക്ഷം രൂപ വിലമതിക്കുന്ന വീട് സമ്മാനമായി നല്‍കുമെന്ന് റിപ്പോർട്ട്. 26കാരനായ എന്‍ജിനീയര്‍ അതീന്ദ്ര ചൗധരിയാണ് റാണാഘട്ട് റെയില്‍വേ പ്ലാറ്റ് ഫോമിൽ ആ പാട്ട് വിഡിയോയില്‍ പകര്‍ത്തി അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. ജൂലായ് 23ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയത ആ രണ്ടര മിനിറ്റ് വിഡിയോ ഒരാഴ്ചക്കകം 20 ലക്ഷം പേരാണ് കണ്ടത്.
ALSO READ: ചന്ദ്രയാൻ 2 ‘അഭിമാനം’ ആയി ചന്ദ്രനിലേക്ക് കൂടുതൽ അടുക്കുന്നു
അതോടൊപ്പം തന്റെ അടുത്ത ചിത്രമായ ദബാംഗ് 3ല്‍ റാണുവിന് സല്മാന് ഒരു ഗാനം ആലപിക്കാൻ അവസരം നൽകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് സ്ഥിരീകരണങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ല. പക്ഷേ, സോഷ്യല്‍ മീഡിയ ഹൃദയത്തില്‍ സ്വീകരിച്ച റാണു മണ്ഡലിന്റെ മാജിക് വോയിസ് സല്മാന് ഖാനെയും ആകര്‍ഷിച്ചു.
‘ഏക് പ്യാര് കാ നഗ്മാ ഹെ’ എന്ന ലതാമങ്കേഷ്കറുടെ സൂപ്പര്‍ഹിറ്റ് ഗാനം അതിമധുരമായി ആലപിക്കുന്ന റാണുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെ റാണുവിനെ ഹിമേഷ് വിധികര്‍ത്താവായ ‘സൂപ്പര്‍ സ്റ്റാര്‍ സിംഗര്‍’ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുപ്പിച്ചു. ഹിമേഷിന്റെ ‘ഹാപ്പി ഹാര്‍ദി ആന്‍ഡ് ഹീര്‍’ എന്ന സിനിമയിലും റാണു മണ്ഡല് പാടി.
ALSO READ: പെണ്‍വാണിഭ സംഘം പിടിയില്‍: പിടിയിലായവരില്‍ വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടികളും
ഹാപ്പി ഹാര്‍ഡി ആന്‍ഡ് ഹീര്‍’ എന്ന ഹിമേഷിൻറെ പുതിയ സിനിമയിലേക്കുള്ള ‘തേരീ മേരി കഹാനി’ എന്നു തുടങ്ങുന്ന ഗാനമായിരുന്നു താൻ റാനുവിനെക്കൊണ്ട് പാടിച്ചത്. ഈ പാട്ടും ഒരുദിവസം കൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
Post Your Comments