KeralaLatest News

ഉപതെരഞ്ഞെടുപ്പ് അടുത്തെത്തിയ വിവരം അറിഞ്ഞില്ലേ? കേരളാ കോൺഗ്രസ് വിഭാഗങ്ങളോട് യുഡിഎഫ് നേതൃത്വം പറഞ്ഞത്

തിരുവനന്തപുരം: പാലായിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും തര്‍ക്കം തുടരുന്ന കേരളാ കോൺഗ്രസ് വിഭാഗങ്ങൾക്ക് മുന്നറിയിപ്പുമായി യുഡിഎഫ് നേതൃത്വം. പരസ്പരം പോരടിച്ച് വിജയസാധ്യതയ്ക്ക് മങ്ങലേൽപ്പിക്കരുതെന്ന് യുഡിഎഫ് താക്കിത് ചെയ്‌തു.

ALSO READ: എല്ലാവരും 30 മിനിറ്റ് എഴുന്നേറ്റ് നിൽക്കണം, ഇത് കശ്മീരിന് വേണ്ടിയാണ്, ഇമ്രാൻ ഖാന്റെ പുതിയ നീക്കത്തിൽ ഞെട്ടി സോഷ്യൽ മീഡിയ

രണ്ടു ദിവസത്തിനകം പി ജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് യുഡിഎഫ് നേതാക്കളുടെ യോഗം നിര്‍ദ്ദേശിച്ചതെന്നാണ് വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം സമവായം ഉണ്ടാക്കിയേ മതിയാകു.

ALSO READ: ചെക്ക് കേസ്; നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങളുമായി തുഷാര്‍ വെള്ളാപ്പള്ളി 

തമ്മിൽ തല്ലും വിഴുപ്പലക്കലും അനുവദിക്കാനാകില്ലെന്ന കര്‍ശന നിലപാടും നേതാക്കൾ പങ്കുവച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ പട്ടിക രണ്ടു വിഭാഗത്തിനും പ്രത്യേകം പ്രത്യേകം തയ്യാറാക്കാം. പരസ്പരം തര്‍ക്കിച്ച് നിന്ന് പാലാ മണ്ഡലത്തിലെ മേൽക്കൈ നഷ്ടപ്പെടുത്തുന്നതിലെ അതൃപ്തിയും യുഡിഎഫ് നേതാക്കൾ ജോസ് കെ മാണിയേയും പിജെ ജോസഫിനെയും അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. വിജയസാധ്യത നോക്കി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയും ചെയ്യാം. പക്ഷെ അക്കാര്യത്തിൽ രണ്ട് കക്ഷികളും സമവായത്തിലെത്തിയില്ലെങ്കിൽ പ്രശ്നത്തിൽ കോൺഗ്രസ് ഇടപെടും എന്നാണ് മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button