കൊച്ചി: വിമാനയാത്രക്കാര്‍ക്ക് ആശ്വാസമായി രണ്ട് ദിവസമായി അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം തുറന്നു. കനത്ത മഴയെ തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രിയില്‍ വിമാനത്താവളം അടച്ചിട്ടത്. വിമാനത്താവളം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം ഇന്‍ഡിഗോ വിമാനമാണ് ഉച്ചയ്ക്ക് 12.15ഓടെ റണ്‍വേയിലിറങ്ങിയത്.
വ്യാഴാഴ്ച രാത്രി മുതലായിരുന്നു വിമാനത്താവളം അടച്ചിട്ടത്. ആദ്യം കുറച്ച് മണിക്കൂറുകള്‍ മാത്രം അടച്ചിടുകയും പിന്നീട് മഴ കനത്തതോടെ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ നടപടികളും നിര്‍ത്തി വയ്ക്കുന്നുവെന്ന് അറിയിക്കുകയുമായിരുന്നു.
മഴയ്ക്ക് നേരിയ ശമനമായതോടെയാണ് വിമാനത്താവളം വീണ്ടും തുറക്കാന്‍ തീരുമാനിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ബോര്‍ഡിംഗ് പാസ് കൊടുത്തു തുടങ്ങിയിയത്.
Post Your Comments