ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നരേന്ദ്രമോദി സര്‍ക്കാരിന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് രംഗത്തെത്തി. ‘വാഗ്ദാനം നിറവേറ്റി’ എന്ന് കുറിച്ച് കാശ്മീരിന്റെ പ്രത്യേക അവകാശത്തിനെതിരെ സമരം ചെയ്യുന്ന മോദിയുടെ പഴയ ചിത്രം പങ്കുവച്ചുകൊണ്ടാണ് റാം മാധവ് മോദിക്ക് അഭിനന്ദനം അറിയിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം മോദിയെ പ്രശംസിച്ചത്. മോദി പങ്കെടുത്ത സമരപന്തലില്‍ 370 റദ്ദാക്കൂ, തീവ്രവാദം അവസാനിപ്പിക്കൂ, രാജ്യത്തെ സംരക്ഷിക്കൂ എന്ന് എഴുതിയിരിക്കുന്നത് ചിത്രത്തില്‍ വ്യക്തമായി കാണുന്നുണ്ട്.
Promise fulfilled pic.twitter.com/iiHQtFxopd
— Ram Madhav (@rammadhav_) August 5, 2019
‘ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളയൂ, തീവ്രവാദത്തേയും’ എന്നെഴുതിയ ബാനറിന് കീഴില്‍ ചെറുപ്പക്കാരനായ മോദി കൈമുട്ട് കുത്തി കിടക്കുന്നതാണ് ചിത്രം. ഗംഭീരമായ ദിവസമാണിതെന്നും ജമ്മു കാശ്മീരിനെ ഇന്ത്യയുടെ ഭാഗമായി കാണാനുള്ള 70 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണെന്നും, ഡോക്ടര്‍ ശ്യാമ പ്രസാദ് മുഖര്‍ജി അടക്കമുള്ളവരുടെ രക്തസാക്ഷിത്വം വിഫലമായില്ലെന്നും മണിക്കൂറുകള്‍ക്ക് മുന്‍പ് റാം മാധവ് ട്വീറ്റില്‍ പറഞ്ഞു. അതേസമയം ഇതാരെങ്കിലും പ്രതീക്ഷിച്ചിരുന്നോ എന്നും റാം മാധവ് ചോദിക്കുന്നുണ്ട്.
ALSO READ: കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയത് ഭരണഘടനാലംഘനം: പോപുലര്‍ ഫ്രണ്ട്
കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ശിപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഒപ്പുവെച്ചു. ഇതോടെ ലഡാക്ക് എന്നും ജമ്മു ആന്‍ഡ് കശ്മീര്‍ എന്നും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ കൂടി കേന്ദ്രത്തിന്റെ കീഴിലായി. ലഡാക്കിന് പ്രത്യേക നിയസഭ ഇല്ല, എന്നാല്‍ ജമ്മു കശ്മീരിന് പ്രത്യേക നിയമമസഭ ഉണ്ടായിരിക്കുമെന്നും രാഷ്ട്രപതിയുടെ ഉത്തരവ് വായിച്ചുകൊണ്ട് ഷാ അറിയിച്ചു.
തിങ്കളാഴ്ച്ച രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായകതീരുമാനം ഉണ്ടായത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തെ മറികടന്നുകൊണ്ടായിരുന്നു അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. ഉപരാഷ്ട്രപതിക്കുള്ള വിവേചനാധികാരം ഉപയോഗിച്ചാണ് ബില്‍ അവതരിപ്പിച്ചത്. വളരെ സുപ്രധാനമായ നിയമനിര്‍മാണമാണ് നടക്കാന്‍ പോകുന്നതെന്നും അതിനാല്‍ തന്നെ പതിവ് ചട്ടങ്ങളും കീഴ്വഴക്കങ്ങളും മാറ്റിവെച്ച് ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കുകയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും ബഹളത്തിനിടെ അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. ്ര
Post Your Comments