Latest NewsIndia

രാജ്യസഭയിലെ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പ് പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി: ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കാനും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുമുള്ള കേന്ദ്രസര്‍ക്കാർ നീക്കത്തിൽ കോണ്‍ഗ്രസ് കൈക്കൊണ്ട നിലപാടില്‍പ്രതിഷേധിച്ച് രാജ്യസഭയിലെ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പ് ഭുവനേശ്വര്‍ കലിത പാര്‍ട്ടി വിട്ടു. അസമിൽ നിന്നുള്ള രാജ്യസഭാംഗമാണ് ഇദ്ദേഹം.

370ാം വകുപ്പ് റദ്ദാക്കിയ തീരുമാനത്തെ എതിർക്കുന്ന കോൺഗ്രസ് നിലപാട് ആത്മഹത്യാപരമാണെന്ന് അദ്ദേഹം പറയുന്നു. തന്റെ രാജി അംഗീകരിക്കപ്പെട്ടു. കാരണങ്ങളെ കുറിച്ച്‌ ഇപ്പോള്‍ വിശകലനം നടത്തുന്നില്ലെന്നും നാളെയോ അല്ലെങ്കില്‍ മറ്റന്നാളോ കാരണം വിശദീകരിക്കാമെന്നും കലിത വാര്‍ത്താ ഏജന്‍സി എ എന്‍ ഐയോടു പറഞ്ഞു.

Also read : കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനം; സർക്കാരിനെ പ്രശംസിച്ച് ബിജെ‌പി ദേശിയ ജനറല്‍ സെക്രട്ടറി രാംമാധവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button