ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40 സീറ്റുകള്‍ പോലും കടക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘കോണ്‍ഗ്രസ് പാര്‍ട്ടി കാലഹരണപ്പെട്ടു എന്ന് എനിക്ക് ഉറപ്പുണ്ട്. കോണ്‍ഗ്രസ് ഭാഷയേയും ജാതിയെയും കൊണ്ട് രാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചു, തീവ്രവാദം അനുവദിച്ചു. വടക്കുകിഴക്കന്‍ മേഖലയെ തീവ്രവാദത്തിലേക്ക് തള്ളിവിട്ടു. നക്സലിസം കൊണ്ടുവന്നു. ഇപ്പോള്‍ രാജ്യസുരക്ഷയെക്കുറിച്ച് നമ്മെ പഠിപ്പിക്കാനെത്തിയിരിക്കുന്നു’, മോദി കുറ്റപ്പെടുത്തി. രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി കടുത്ത വിമര്‍ശനം ആവര്‍ത്തിച്ചത്. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി.
കഴിഞ്ഞ ദിവസം ലോകസ്ഭയിലും കോണ്‍ഗ്രസിനെ പ്രധാനമന്ത്രി കടന്നാക്രമിച്ചിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ 400ലധികം സീറ്റുകളുമായി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പോലും പറഞ്ഞതായി മോദി ചൂണ്ടിക്കാട്ടി. നമ്മുടെ മൂന്നാം ഭരണം വിദൂരമല്ല. പരമാവധി 100-125 ദിവസങ്ങള്‍ ബാക്കിയുണ്ട്. രാജ്യം മുഴുവന്‍ ഇത്തവണ 400 കടക്കുമെന്ന് പറയുന്നു. ഖാര്‍ഗെ ജി പോലും അത് പറഞ്ഞുവെന്നും മോദി പരിഹസിച്ചു.
Post Your Comments