കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിൻവലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയിൽ പ്രതിപക്ഷ പ്രതിഷേധം. ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഉണ്ടാകുന്ന എല്ലാ തീരുമാനങ്ങളും ഭേദഗതികളും ഇനി കശ്മീരിനും ബാധകമാകും.രാജ്യത്തെ പ്രതിപക്ഷം മോദിക്കും അമിത് ഷായ്ക്കും പിന്നിൽ ഉറച്ചു നിൽക്കണമെന്ന് ഡൽഹി എംഎൽഎ കപിൽ മിശ്ര നിർദ്ദേശിച്ചു. ഇതാണ് നിങ്ങളുടെ രാജ്യസ്നേഹം പ്രകടിപ്പിക്കാനുള്ള അവസാന അവസരം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
don’t miss: ജമ്മുവും കാശ്മീരും ചേർത്ത് ഇനി കേന്ദ്ര ഭരണ പ്രദേശം , സർക്കാർ തീരുമാനത്തിന്റെ കൂടുതൽ വിവരങ്ങൾ
നിങ്ങളെ രാജ്യം വീക്ഷിക്കുന്നുണ്ട്, നിങ്ങൾ ഇതിനെ എതിർത്താൽ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം തുടരുന്നതിനിടെയാണ് അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. ജമ്മു & കശ്മീര്‍ കേന്ദ്രഭരണ പ്രദേശമാകും. ലഡാക്കും കേന്ദ്ര ഭരണ പ്രദേശമാകും. ഇതോടെ ബഹളവുമായി പ്രതിപക്ഷം ഇരു സഭകളിലും കോലാഹലം ഉണ്ടാക്കിയെങ്കിലും ഇതിനിടയിൽ തന്നെ ബില്ല് പാസ്സാക്കുകയായിരുന്നു.
Post Your Comments