സിനിമാ സെറ്റില്‍ പ്രാഥമികാവശ്യം നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്തതിനാൽ സ്വന്തമായി കാരവന് വാടകയ്ക്കെടുക്കേണ്ടി വന്ന അവസ്ഥയെപ്പറ്റി തുറന്നു പറഞ്ഞ് അഭിനേത്രിയും, മാധ്യമ പ്രവര്‍ത്തകയുമായ മാല പാര്‍വതി. ഹാപ്പി സര്‍ദാര്‍ എന്ന ചിത്രത്തിന്റെ സെറ്റിൽ നടി കാരവൻ ആവശ്യപ്പെട്ടു എന്ന ആരോപണം പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി നടി രംഗത്തെത്തിയത്. താന്‍ വാടക നല്കിയ തുക ഉള്‍പ്പെടെ ചേർത്താണ് നടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
Happy sardar.. എന്ന സിനിമയിൽ അമ്മ നടി കാരവൻ ചോദിച്ചു എന്നൊരാരോപണം Sanjay Pal ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസർടെ കാഷ്യർ ആണ് ആള്. . ചായ, ഭക്ഷണം, ടോയ്ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവൻ ചോദിക്കാൻ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. ഉച്ചയ്ക്ക് 3 മുതൽ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ തന്നിരുന്നിടത്ത് ബ്ലോക്ക് ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാൻ കാരവൻ എടുത്തു. എന്റെ സ്വന്തം കാശിന്. എല്ലാ പെൺകുട്ടികൾക്കും വേണ്ടി. അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങൾ? Sanjay Pal എന്ന ആൾക്കുള്ള മറുപടിയാണിത്.
ബില്ല് ചുവടെ ചേർക്കുന്നു.
ഈ സെറ്റിലെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. തല്ക്കാലം നിർത്തുന്നു.
Post Your Comments