സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗങ്ങള്‍ സൃഷ്ടിച്ച ഒന്നായിരുന്നു ‘ഫേസ് ആപ്പ്’. സ്വന്തം ചിത്രങ്ങള്‍ പ്രായം കൂട്ടിയും, ഘടന മാറ്റിയുമൊക്കെ എല്ലാവരും ആഘോഷിച്ചു. ഒരു സുപ്രഭാതത്തില്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ വൃദ്ധരെക്കൊണ്ടു നിറഞ്ഞു. പതിനാറുകാരിയും അറുപത് കഴിഞ്ഞ മുത്തശ്ശിയായിട്ടങ്ങ് ആഘോഷിച്ചു.
എന്നാല്‍ സംസാരിക്കാന്‍ പോലും പ്രായമായിട്ടില്ലാത്ത പിഞ്ചുകുഞ്ഞുങ്ങളെങ്ങനെയാണ് ഇത്തരം ആപ്പുകളെല്ലാം ഉപയോഗിക്കുക, അല്ലേ? എന്നാല്‍ കൊച്ചു കുട്ടികളെയും ‘ഫെയ്സ് ആപ്പ്’ കളികളില്‍ പങ്കെടുപ്പിച്ചിരിക്കുകയാണ് ഒരു അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍. നഴ്സ് കൂടിയായ എമി ഹെയ്ല്‍ ആണ് വൈറലായ ഈ ഐഡിയയ്ക്ക് പിന്നില്‍. കുട്ടികളോട് വളരെ ഇഷ്ടമുള്ള എമി കുഞ്ഞുങ്ങളുടെ ഫോട്ടോഗ്രഫിക്ക് വേണ്ടിയാണ് ഇപ്പോള്‍ മുഴുവന്‍ സമയവും ചിലവിടുന്നത്. അങ്ങനെയിരിക്കെയാണ് ‘ഫെയ്സ് ആപ്പ്’ തരംഗമായത്. ഇതുപയോഗിച്ച് കുഞ്ഞുങ്ങളുടെ ചിത്രങ്ങളില്‍ എമി, പല്ലുകള്‍ പിടിപ്പിച്ചു. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ കൃത്രിമമായി കൂട്ടിവച്ചതാണെന്ന് തോന്നുക പോലുമില്ലാത്ത തരത്തിലാണ് എമി ഇത്തരം പരിഷ്‌കരണങ്ങള്‍ ഒക്കെ നടത്തിയത്.
ഓരോ കുഞ്ഞിനും യോജിക്കും തരത്തിലുള്ള പല്ലുകള്‍. ഇവ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ എമിയുടെ പരീക്ഷണം ‘വൈറല്‍’ ആയി. ആയിരങ്ങളാണ് എമിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
Post Your Comments