തിരുവനന്തപുരം : കൊച്ചിയിൽ സിപിഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായ സംഭവത്തിൽ അതൃപ്തി പരസ്യമാക്കി പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രതിഷേധിക്കുമ്പോൾ ഭരണകക്ഷിയാണെന്നത് മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
സെക്രട്ടറിയെന്ന നിലയ്ക്ക് കൂടുതലൊന്നും ചെയ്യാനില്ലെന്ന് കാനം രാജേന്ദ്രന്. സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത് തന്റെ നിര്‍ദേശപ്രകാരമാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.കാനത്തിനെതിരെ കഴിഞ്ഞ ദിവസം പാർട്ടി പ്രവർത്തകർ പോസ്റ്റർ പതിച്ചിരുന്നു.വിമര്‍ശനം ഉന്നയിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണെന്നും പൊതു വേദിയില്‍ അല്ലെന്നും കാനം ഈ വിഷയത്തോട് പ്രതികരിച്ചിരുന്നു.
Post Your Comments