Latest NewsIndia

ഗർഭിണിയായ യുവതിയെ സഹോദരി കുത്തിക്കൊലപ്പെടുത്തി

ജബൽപുർ : ഗർഭിണിയായ യുവതിയെ സഹോദരി കുത്തിക്കൊലപ്പെടുത്തി. കൈത്‌ല എന്ന സ്ഥലത്ത് അഭിലാഷ എന്ന ഏഴ് മാസം ഗർഭിണിയായ യുവതിയെ ആണ് സാക്ഷിയെന്ന പെൺകുട്ടികൊലപ്പെടുത്തിയത്.  കഴുത്തിലും വയറിലും ആഴത്തിലുള്ള കുത്തേറ്റ്, ശുചിമുറിയിൽ മരിച്ചുകിടക്കുന്ന നിലയിലാണ് അഭിലാഷയെ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം.

അഭിലാഷയ്ക്ക് ഒപ്പം താമസിച്ചിരുന്ന സാക്ഷിയെന്ന സഹോദരിയെ കാണാതായ സാഹചര്യത്തിലും ഒരു പെൺകുട്ടി മുഖം മറച്ച് ഈ വീട്ടിൽ നിന്നും ഓടിപ്പോകുന്നത് കണ്ടതായി അയൽവാസികൾ മൊഴി നൽകിയതിന്റെയും  അടിസ്ഥാനത്തിലും ഇവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയും ഷാഹ്‌പുര-നർസിംഗ്‌പുർ റോഡിൽ നിന്നും സാക്ഷിയെ പോലീസ് പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ സാക്ഷിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

അഭിലാഷയുടെയും അൻമോൽ എന്ന യുവാവിന്റെയും വിവാഹം കഴിഞ്ഞ വർഷം മാർച്ചിലാണ് നടന്നത്. അഭിലാഷ ഗർഭിണിയായപ്പോൾ സഹായത്തിനായി സാക്ഷി ഇവരുടെ ഒപ്പം താമസിച്ചു പിന്നീട് സാക്ഷിയും അൻമോലും തമ്മിൽ പ്രണയത്തിലായി. ഇക്കാര്യം അഭിലാഷയറിഞ്ഞതോടെ സാക്ഷിയോട് തിരികെ പോകാൻ ആവശ്യപ്പെട്ടു. അൻമോലും തിരികെ പോകാൻ പറഞ്ഞതുകൊണ്ടാണ് താൻ അഭിലാഷയെ വകവരുത്തിയതെന്ന് സാക്ഷി പോലീസിന് മൊഴി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button