ബംഗളൂരു: കര്‍ണാടകത്തിലെ രാഷ്ട്രീയ നാടകം പുതിയ ട്വിസ്റ്റിലേക്ക്. യെദിയൂരപ്പയുടെ ബിജെപി സര്‍ക്കാരിനെ പുറത്തുനിന്നും പിന്തുണയ്ക്കാമെന്ന നിര്‍ദേശവുമായി ഏതാനും ജെഡിഎസ് എംഎല്‍എമാര്‍ വെള്ളിയാഴ്ച മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ കണ്ടെന്ന് വെളിപ്പെടുത്തി മുന്‍ മന്ത്രിയും എംഎല്‍എയുമായ ജി.ടി ദേവഗൗഡ. ഇക്കാര്യത്തില്‍ അവസാന തീരുമാനം എടുക്കുക കുമാരസ്വാമിയാവുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാത്രിയില്‍ കുമാരസ്വാമി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ചില എംഎല്‍എമാര്‍ ബിജെപിയെ പിന്തുണയ്ക്കുന്ന നിര്‍ദേശം മുന്നോട്ടുവച്ചത്.
ജിഡിഎസിനുള്ളില് തന്നെ ഭിന്നാഭിപ്രായം ഉയരുന്നതായാണ് ഇതോടെ വ്യക്തമാകുന്നത്. മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെ നോമിനേ റ്റഡ് അംഗം ഉള്‍പ്പെടെ 222 അംഗങ്ങളാണ് സഭയിലുള്ളത്. ഭൂരിപക്ഷത്തിനു വേണ്ടത് 112 പേരുടെ പിന്തുണയാണ്. ഒരു സ്വതന്ത്രന് ഉള്‍പ്പെടെ 106 പേരുടെ പിന്തുണ ബിജെപിക്കുണ്ട്. പാര്‍ട്ടിയുടെ ഭാവി നടപടികളെക്കുറിച്ചാണ് എംഎല്‍എമാര്‍ ചര്‍ച്ച ചെയ്തത്. പ്രതിപക്ഷത്ത് ഇരിക്കാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ചില എംഎല്‍എമാര്‍ ബിജെപിയെ പുറത്തുനിന്നും പിന്തുണയ്ക്കാമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കാന്‍ യോഗം കുമാരസ്വാമിയെ ചുമതലപ്പെടുത്തിയെന്നും ജി.ടി ദേവഗൗഡ പറഞ്ഞു. ബിജെപി ഇതര എംഎല്‍എമാരുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ യെദിയൂരപ്പയ്ക്കു ഭൂരിപക്ഷം തെളിയിക്കാനാവു. അതിനാല്‍ ജെഡിഎസില്‍നിന്നും കൂടുതല്‍ പേര് ബിജെപി പക്ഷത്തേക്ക് ചായുമോയെന്നാണ് ഇനി അറിയാനുള്ളത്.15 എംഎല്‍എമാര്‍ രാജിവച്ചതോടെയായിരുന്നു വിശ്വാസവോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടത്. 99 പേരായിരുന്നു കുമാരസ്വാമിയെ പിന്തുണച്ചത്. 105 പേര് എതിര്‍ത്തു.
Post Your Comments