ഇന്ത്യൻ വിപണിയിൽ നിന്നും SZ RR V2.0 മോഡൽ ബൈക്കിനെ പിൻവലിക്കാൻ യമഹ ഒരുങ്ങുന്നതായി റിപ്പോർട്ട്. 125 സിസിക്ക് മുകളിലുള്ള ബൈക്കുകളിൽ ആന്റി-ലോക്ക് ബ്രേക്കിങ് (എബിഎസ്) സിസ്റ്റം കര്‍ശനമാക്കിയതിന് പിന്നാലെ മിക്ക നിര്‍മാതാക്കളും എബിഎസ് ഉള്‍പ്പെടുത്തിയ മോഡലുകള്‍ നിരത്തിലെത്തിച്ചു. എന്നാൽ യമഹ SZ RR V2.0യിൽ സംവിധാനം ഉൾപ്പെടുത്താതെ വന്നതോടെയാണ് ഈ ബൈക്കിനെ പിൻവലിക്കുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നത്.
അതേസമയം എബിഎസ് സംവിധാനം ഉള്‍പ്പെടുത്തിയില്ലെങ്കിലും വെബ്‌സൈറ്റില്‍ ഇപ്പോഴും ബൈക്കിന്റെ പേര് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ യമഹ ഇത് സംബന്ധിച്ചക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല എന്നാണ് വിവരം. 2010 -ലാണ് യമഹ SZ R -നെ വിപണിയില്‍ എത്തിച്ചത്. 2014 -ഓടെ പുതിയ പതിപ്പായ SZ RR V2.0 മോഡലിനെയും കമ്പനി നിരത്തിലെത്തിച്ചു.
Post Your Comments