ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്‍ രണ്ടാം പതിപ്പ് വിക്ഷേപിച്ചു. ശീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്നാണ് ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം നടന്നത്. ജിഎസ്എല്‍വി മാര്‍ക്ക് 3 ആണ് വിക്ഷേപണ വാഹനം. രണ്ടാഘട്ടമായ ഖര ഇന്ധന ഘട്ടത്തിന്റെ ജ്വലനം കൃത്യമായി നടന്നതായി ഐഎസ്ആര്‍ഒ അധികൃതര്‍ അറിയിച്ചു. സ്ട്രാപോണ് റോക്കറ്റുകളും വേര്‍പ്പെട്ടു. ഇതോടെ ഒരിക്കല്‍ കൂടി ഇന്ത്യ വീണ്ടും ചരിത്രത്തിലേയ്ക്ക് കുതിച്ചു.
ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍(വിക്രം), പര്യവേക്ഷണം നടത്തുന്ന റോവര്‍ (പ്രഗ്യാന്‍) എന്നിവയടങ്ങിയതാണ് ചന്ദ്രയാന്‍-2. ‘ബാഹുബലി’ എന്ന വിളിപ്പേരും ഇതിനു നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ജൂലെ 15-ന് നടക്കേണ്ടിയിരുന്ന ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം ഹീലിയം ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റി വയ്ക്കുകയാണ്. തുടര്‍ന്ന് സാങ്കേതിക പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഇന്ന് വീണ്ടും വിക്ഷേപണം നടത്തി.
Post Your Comments