ബാഴ്സലോണ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനെ വീണ്ടും ക്ലബ്ബിലെത്തിക്കാന്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ. അത്ലറ്റിക്കോ മാഡ്രിഡില്‍നിന്ന് ഫ്രഞ്ച് താരം ആന്ത്വാന് ഗ്രീസ്മാനെ 926 കോടി രൂപയ്ക്ക് സ്വന്തമാക്കിയതിന് പിന്നാലെയാണ് ബാഴ്സ നെയ്മറിനെയും സ്വന്തമാക്കാൻ ഒരുങ്ങുന്നത്. നെയ്മറിനായി കുടീഞ്ഞോയെയും ഡെംബലെയെയും കൂടാതെ 307 കോടി രൂപയും നല്‍കാമെന്നാണ് ബാഴ്സയുടെ വാഗ്ദാനം. 2018 ജനുവരിയില്‍ 924 കോടി രൂപയ്ക്കാണ് ബാഴ്സ ബ്രസീല്‍ താരമായ കുടീഞ്ഞോയെ സ്വന്തമാക്കിയത്. 808 കോടി രൂപ മുടക്കിയാണ് ഫ്രഞ്ചുകാരനായ ഡെംബലയെ കറ്റാലന്‍സ് കൊണ്ടുവന്നത്.
Post Your Comments