തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന് ഓഫീസ് ഒഴിപ്പിക്കുമെന്ന് കോളേജ് വിദ്യാഭ്യസ അഡീഷണല്‍ ഡയറക്ടര്‍ സുമ അറിയിച്ചു. യൂണിയന് ഓഫീസ് ഒഴിപ്പിച്ച് അത് ക്ലാസ് മുറിയായി പ്രവര്‍ത്തിപ്പിക്കുമെന്നും അഡീ.ഡയറക്ടര്‍ അറിയിച്ചു.
യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന സംഭവത്തില്‍ പ്രിന്‍സിപ്പാളിന്റെ ഭാഗത്ത് തെറ്റില്ലെന്ന് അഡീ.ഡയറക്ടര്‍ പറഞ്ഞു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജിന് വീഴ്ചയുണ്ടായത് പരിചയക്കുറവ് മൂലമാണ്. അതേസമയം യൂണിവേഴ്സിറ്റി കോളേജിലെ പരീക്ഷാ ചുമതലക്കാരനെ മാറ്റിയെന്നും അഡീ.ഡയറക്ടര്‍ അറിയിച്ചു.
അതേസമയം യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ കുത്തികൊലപ്പെടുത്താവന് ശ്രമിച്ച കേസില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത മൂന്നു പേരെ കോടതിയില്‍ ഹാജരാക്കി. അഖിലിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ സംഘര്‍ഷമുണ്ടാക്കിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.
Post Your Comments