തിരുവനന്തപുരം : കൂറുമാറ്റ നിരോധന നിയമപ്രകാരം തിരുവനന്തപുരം ജില്ലയിലെ മംഗലപുരം ഗ്രാമ പഞ്ചായത്ത് അംഗം എം. ഷാനവാസിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അയോഗ്യനാക്കി. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും 2019 ജൂലൈ 9 മുതൽ ആറ് വർഷത്തേയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. 2015 നവംബറിൽ നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായി വിജയിച്ച ഇദ്ദേഹം 13.06.2018 ൽ നടന്ന മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി നൽകിയ വിപ്പ് ലംഘിച്ചിരുന്നു. ഗ്രാമ പഞ്ചായത്ത് അംഗം കെ. എസ്. അജിത്കുമാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കമ്മീഷന്റെ നടപടി.
Post Your Comments