ഏതൻസ്: ഗ്രീക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടിയായ സിറിസയ്ക്ക് പരാജയം. അലക്സിസ് സിപ്രാസിന് പ്രധാനമന്ത്രിപദം നഷ്ടമായി. കിരിയാക്കോസ് മിസ്തോകാക്കിസ് ആണ് പുതിയ പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ ന്യൂ ഡെമോക്രസി പാര്‍ട്ടി 39.8 ശതമാനം വോട്ട് നേടിയപ്പോൾ ഭരണകക്ഷിയായ സിറിസയ്ക്ക് ലഭിച്ചത് 31.53 ശതമാനം വോട്ടാണ്.
ഗ്രീക്കിനെ വർഷങ്ങളായി ബാധിച്ചിരുന്ന സാമ്പത്തിക പ്രശ്നങ്ങൾക്കെതിരെ ക്യാംപെയിൻ നടത്തിയാണ് സിപ്രെസി 2015 ൽ അധികാരത്തിലെത്തിയത്. എന്നാൽ മാസങ്ങൾക്കുള്ളിൽ, ഗ്രീസിന്റെ മൂന്നാമത്തെ അന്താരാഷ്ട്ര ജാമ്യത്തിന് പകരമായി കടുത്ത വ്യവസ്ഥകൾ അംഗീകരിക്കാൻ അദ്ദേഹം നിർബന്ധിതനായി.
അതേസമയം സിറിസ പാര്‍ട്ടിയോട് അടുപ്പം പുലര്‍ത്തിയ കമ്മ്യൂണിസ്റ്റുകള്‍ 15സിറ്റിലും മിറ 259 സീറ്റിലും ഒതുങ്ങി. ശക്തമായ ജനവിധിയാണ് വോട്ടര്‍മാര്‍ നല്‍കിയതെന്നും താന്‍ എല്ലാ ഗ്രീക്കുകാരുടെയും പ്രധാനമന്ത്രിയായിരിക്കുമെന്നും തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ന്യൂ ഡെമോക്രസി പാര്‍ട്ടി അണികള്‍ നല്കിയ സ്വീകരണത്തില്‍ കിരിയാക്കോസ് മിസ്തോകാക്കിസ് പറഞ്ഞു. ജനവിധി അംഗീകരിക്കുന്നുവെന്നായിരുന്നു സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി അലക്സിസ് സിപ്രാസിന്റെ പ്രതികരണം
Post Your Comments