ന്യൂ ഡൽഹി: ചാന്ദിനി ചൗക്കിന് സമീപം ഹൊസ് ഖ്വാസി മേഖലയിൽ കഴിഞ്ഞ ഞായറാഴ്ച വർഗ്ഗീയ സംഘർഷമുണ്ടായ സാഹചര്യത്തിൽ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹി പൊലീസ് മേധാവി അമുല്യ പട്‌നായിക്കിനെ വിളിച്ചു വരുത്തി. സംഘർഷം കലാപത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകൾ പുറത്തു വന്നതോടെയാണ് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താനായി പൊലീസ് മേധാവിയെ വിളിച്ച് വരുത്തിയത്.
ഓള്‍ഡ് ഡല്‍ഹിയിലെ ഹഉസ് ഖാസി മേഖലയില്‍ ഞായറാഴ്ച രാത്രിയോടെയാണ് മതതീവ്രവാദികള്‍ ക്ഷേത്രം ആക്രമിച്ചത്. സംഭവത്തില്‍ ഇതുവരെ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച പഴക്കച്ചവടക്കാരനായ സഞ്ജീവ് ഗുപ്ത തന്റെ വീടിന് മുന്നിൽ കാർ പാർക്ക് ചെയ്‌ത ആസ് മുഹമ്മദും തമ്മിൽ തർക്കമുണ്ടായി. തർക്കം രൂക്ഷമായപ്പോൾ കൂടുതലാളുകൾ ഇതിൽ ഇടപെടുകയായിരുന്നു. പെട്ടെന്ന് തന്നെ തർക്കം ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തിലേക്കെത്തിച്ചു. ഒരു വീടും അതിനടുത്തുള്ള ആരാധനാലയവും ആക്രമിക്കപ്പെട്ടു. മതതീവ്രവാദികളുടെ ആക്രമണത്തില്‍ 100 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്ക് ഉള്‍പ്പെടെ കേടുപാടുണ്ടായിട്ടുണ്ട്.
Post Your Comments