മോസ്കോ : ശവക്കോട്ടയില്‍ നിന്നും മനുഷ്യന് എഴുന്നേറ്റു വന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. കണ്ടാല്‍ പേടിപ്പെടുത്തുന്ന, എല്ലും തോലുമായ, ഉണങ്ങാത്ത മുറിവുകളോടു കൂടിയ ദേഹമുള്ള ഈ മനുഷ്യന് പലരുടെയും ഉറക്കം കെടുത്തുകയും ചെയ്തു. എന്നാല്‍ യഥാര്ത്ഥ്യമറിഞ്ഞപ്പോള് ഏവരും ഒന്നു ഞെട്ടി. വിരൂപിയായ ഈ മനുഷ്യന് മമ്മില്ല. യഥാര്‍ത്ഥ ജീവനുള്ളമനുഷ്യനാണ്. ഒരു മാസമായി കരടിയുടെ കയ്യില്‍ അകപ്പെട്ട അലക്സാണ്ടറിന് ജീവന് തിരിച്ചു കിട്ടിയത് അത്ഭുതമാണ്.
കാട്ടില്‍ വേട്ടക്കെത്തിയ സംഘമാണ് ഇയാളെ കണ്ടെത്തുന്നത്.മംഗോളിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന റഷ്യയുടെ ഉള്‍നാടന്‍ പ്രദേശത്തെ ഒരു വനഭാഗത്തു നിന്നാണ് അലക്സാണ്ടറിനെ വേട്ടക്കാര്‍ കണ്ടെത്തിയത്. വേട്ടനായ്ക്കളെ പിന്തുടര്ന്ന് വേട്ടക്കാരുടെ സംഘം ഗുഹയിലെത്തുമ്പോള്‍ കരടി അവിടെയുണ്ടായിരുന്നില്ല. കണ്ണുകള്‍ പ്രയാസപ്പെട്ടു തുറക്കാനും സംസാരിക്കാനും കൈകള്‍ ചെറുതായി ചലിപ്പിക്കാനും മാത്രം സാധിക്കുന്നുണ്ട്.
https://youtu.be/7wOii1-3nUw
അലക്സാണ്ടര്‍ എങ്ങനെ കാട്ടിലെത്തിയെന്നും എങ്ങനെ കരടിയുടെ കയ്യിലകപ്പെട്ടുവെന്നുമുള്ളതിന് കൃത്യമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല. അലക്സാണ്ടറിന്റെ നട്ടെല്ല് തകര്‍ത്താണ് കരടി അയാളെ തടവിലാക്കിയതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശരീരകമാസകലം മുറിവേല്‍പ്പിക്കുകയും തൊലി മാന്തിപ്പൊളിക്കുകയും ചെയ്തു. താന്‍ റഷ്യക്കാരനാണെന്നും പേര് അലക്സാണ്ടര്‍ എന്നാണെന്നതുമുള്‍പ്പെടെ ചില കാര്യങ്ങള്‍ മാത്രമാണ് ഇയാള്‍ക്കിപ്പോള്‍ ഓര്‍മ്മയുള്ളത്.
Post Your Comments