ചെന്നൈ: യുവതിയെ വിവാഹം കഴിച്ച് നല്‍കണമെന്ന ആവശ്യവുമായി കാമുകിയുടെ വീട്ടിലെത്തിയ യുവാവ് ഒടുവില്‍ യുവാവിനെ മോഷണക്കേഷിലെ പ്രതിയായി. യുവതിയെ വിവാഹം കഴിച്ച് നല്‍കണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന ബന്ധുക്കളുടെ നിബന്ധനയാണ് ഒടുവില്‍ യുവാവിനെ കള്ളനാക്കിയത്. സംഭവത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറായ ചെല്ലദുരൈ (29) ആണ് അറസ്റ്റിലായത്.
സമീപത്തുള്ള യുവതിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവരായിരുന്നു. ഇവര്‍ 10 ലക്ഷം ആവശ്യപ്പെട്ടതോടെ ചെല്ലദുരൈ കാമുകിയെ സ്വന്തമാക്കാന്‍ കണ്ടെത്തിയ വഴിയാണ് മോഷണം. തുടര്‍ന്ന് ഇയാള്‍ സുഹൃത്തുക്കളായ വിഘ്‌നേഷ്, മാരിമുത്തു എന്നിവരുമായി ചേര്‍ന്നു സംഭവം ആസൂത്രണം ചെയ്തു. മൂവരും ചേര്‍ന്ന് കഴിഞ്ഞ ദിവസം താംബരത്തെ സൗന്ദരരാജന്റെ വീട്ടില്‍ കയറി. വലിയ വീടായിരുന്നെങ്കിലും സ്വര്‍ണമോ പണമോ ഇവിടെ നിന്നും ലഭിച്ചില്ല. ടിവി, റഫ്രിജറേറ്റര്‍, ബള്‍ബുകള്‍ തുടങ്ങി കയ്യില്‍ കിട്ടിയ വസ്തുക്കള്‍ എല്ലാമെടുത്തു ഈ സംഘം സ്ഥലം വിട്ടു.
മോഷണ സമയത്ത് വീട്ടില്‍ ആളില്ലായിരുന്നു. പിറ്റേ ദിവസം വീട്ടിലെത്തിയ സൗന്ദരരാജന്‍ പൊലീസില്‍ പരാതി നല്‍കി. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ചെല്ലദുരൈയെയും സംഘത്തെയും കയ്യോടെ പൊക്കി. ഇവരെ ചോദ്യം ചെയ്തപ്പോഴാണു കാമുകിയെ സ്വന്തമാക്കുന്നതിനുള്ള സാഹസമായിരുന്നു മോഷണമെന്ന് പോലീസ് മനസിലാക്കിയത്. കോടതിയില്‍ ഹാജരാക്കിയ സംഘത്തെ റിമാന്‍ഡ് ചെയ്തു.
Post Your Comments