KeralaLatest News

പ്രവാസിയുടെ ആത്മഹത്യ ; വ്യക്തി വൈരാഗ്യമില്ലെന്ന് മുൻ നഗരസഭാ സെക്രട്ടറി

കണ്ണൂർ : കൺവെൻഷൻ സെന്ററിന് അനുമതി നിഷേധിച്ചതിൽ മനംനൊന്ത് പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ മരിച്ച സാജനോട് വ്യക്തി വൈരാഗ്യമില്ലെന്ന് മുൻ നഗരസഭാ സെക്രട്ടറി വ്യക്തമാക്കി. ചെയ്തത് തന്റെ ജോലിയാണ്, ചില ചട്ടലംഘങ്ങൾ നടന്നിട്ടുണ്ട്. ഇക്കാര്യങ്ങഫാൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിട്ടുണ്ടെന്നും എംകെ ഗിരീഷ് പറഞ്ഞു.

അതേസമയം നഗരസഭാ സെക്ട്രട്ടറിയുടെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്നതാണെങ്കില്‍ സാജന്റെ സംരംഭമായ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന് നാളെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കും.

എന്നാല്‍ സാജന്റെ ആത്മഹത്യയില്‍ പി കെ ശ്യാമളയ്ക്കെതിരെ തെളിവില്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ശ്യാമളയ്ക്കെതിരെ വിരല്‍ ചൂണ്ടുന്ന പ്രാഥമിക തെളിവുകളൊന്നും ലഭ്യമായിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തി നില്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button