കൊച്ചി: നെട്ടൂര്‍-കുണ്ടന്നൂര്‍ പാലത്തിനു സമീപം വിള്ളല്‍ കണ്ടെത്തി. പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ വീഴ്ചകള്‍ സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവരുന്നതിന് പിന്നാലെയാണിത്. പാലത്തിന്റെ നിര്‍മ്മാണത്തില്‍ വലിയ അപാകതയുള്ളതായാണ് വ്യക്തമാകുന്നത്.
ഉപരിതലത്തില്‍ പാലത്തിന്റെ പകുതിയോടടുത്ത ഭാഗത്ത് രണ്ടു ഭാഗത്തായാണ് വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. വിള്ളല്‍ എത്രത്തോളം ആഴത്തിലുള്ളതാണ് എന്ന കാര്യം കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം മാത്രമേ വ്യക്തമാകൂ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം ആരംഭിച്ച് ഈ സര്‍ക്കാരിന്റെ കാലത്താണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. പാലത്തിന്റെ നിര്‍മാണത്തില്‍ വീഴ്ചപറ്റിയിട്ടുണ്ടോ എന്ന ആശങ്കയാണ് യാത്രക്കാർക്കുള്ളത്.
നെട്ടൂര്‍-കുണ്ടന്നൂര്‍ പാലത്തില്‍ വിള്ളല്‍ രൂപപ്പെട്ടതായുള്ള വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ പാലം പരിശോധിക്കുന്നതിന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം മാത്രമേ വിള്ളല്‍ എത്രത്തോളം ഗുരുതരമാണെന്ന് അറിയാൻ കഴിയു.
Post Your Comments