KeralaLatest News

തെരഞ്ഞെടുപ്പ് തോല്‍വി; സിപിഐഎം സംസ്ഥാന സമിതി യോഗം വീണ്ടും ചേരും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ വരുത്തേണ്ട തിരുത്തലുകള്‍ തീരുമാനിക്കാന്‍ സിപിഐഎം സംസ്ഥാന സമിതി യോഗം വീണ്ടും ചേരുന്നു. ഈ മാസം 23, 24 തീയതികളില്‍ തിരുവനന്തപുരം എ.കെ.ജി സെന്ററിലാണ് യോഗം ചേരുക. ശബരിമല പ്രശ്നത്തെ തുടര്‍ന്നു നഷ്ടപ്പെട്ട വിശ്വാസി വോട്ടുകള്‍ തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളാണ് യോഗത്തിൽ മുഖ്യമായും ചർച്ച ചെയ്യുന്നത്.

തെരഞ്ഞെടുപ്പിനു ശേഷം ആദ്യം ചേര്‍ന്ന സിപിഎം സംസ്ഥാനനേതൃയോഗം തോല്‍വിയെക്കുറിച്ചു ബൂത്തുതലം വരെ വിശദമായ പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നു.എന്നാൽ ഇതിന്റെ തുടര്‍ച്ചയായാണ് രണ്ടാമതും സംസ്ഥാന സമിതി വിളിക്കുന്നത്. നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കുന്നതിനുള്ള പരിപാടികള്‍ക്ക് യോഗം രൂപം നല്‍കും.ജനങ്ങള്‍ക്കിടയിലേക്ക് വിശദീകരണവുമായി ഇറങ്ങാനാണ് പാർട്ടി ഉദ്ദേശിക്കുന്നത്. വിശ്വാസി വോട്ടുകള്‍ തിരികെ കൊണ്ടുവരാൻ ശ്രമിക്കും.

പാര്‍ട്ടി ഘടകങ്ങള്‍ ശേഖരിച്ച കണക്കുകള്‍ അമ്പേ പിഴച്ചതും വോട്ടുചോര്‍ച്ച ഉണ്ടായത് മുന്‍കൂട്ടി കാണാനാകാതിരുന്നതും വിശദമായി പരിശോധിക്കും. ശബരിമല മാത്രമല്ല, നേതാക്കളുടെ പെരുമാറ്റം വരെയുള്ള മറ്റുവിഷയങ്ങളും തോല്‍വിക്കു കാരണമായെന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങളും ഉന്നയിക്കപ്പെടാം. ഏതെങ്കിലും മണ്ഡലത്തിലെ തോല്‍വി പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കണമോ എന്നും പരിശോധിക്കും. പോലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്ന കമ്മിഷണറേറ്റുകള്‍ സ്ഥാപിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരുവിഭാഗത്തിന് യോജിപ്പില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button